ദേവാസുരൻ
ഭാഗം 1
Ep 7പിവി ഒരു ക്രിസ്ത്യൻ പള്ളിയിൽ നിൽക്കുകയായിരുന്നു.... അത് കണ്ടപ്പോഴേ അവന് മനസ്സിലായി.... അവടെ ഒരു മനസമ്മതം നടക്കുകയാണെന്ന്...
മുന്നിൽ നിൽക്കുന്ന കോട്ടും സ്യുട്ടും ഇട്ട ആ ചെറുപ്പക്കാരനെ അവനൊന്ന് നോക്കി.....
അത് അവനായിരുന്നു.....
ജിനോ മാത്യു....തൊട്ടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ കൂടെ പിവി അൽപ്പം ഭയത്തോടെ നോക്കി.....
ഒരു വെള്ള വസ്ത്രത്തിൽ തട്ടം മറച്ചാണ് ആ കുട്ടി നിൽക്കുന്നത്....
ഒറ്റ നോട്ടത്തിൽ അതാരാണെന്ന് അവന് ഒരു പിടിയും കിട്ടിയില്ല....
എന്നാൽ നല്ല പരിചിതമായ ആളെ പോലെ തോന്നുകയും ചെയ്തു....അൽപ്പം കഴിഞ്ഞപ്പോ ആ പെൺകുട്ടി തട്ടം മാറ്റി....
അവളെ കണ്ടതും പിവി ശരിക്കും ഞട്ടി.....
അത് അന്ന ആയിരുന്നു....അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി....
ആ സമയം തന്നെ അവന്റെ തോളിൽ ഒരു കൈ പതിച്ചു....അപ്പൊ തിരിഞ്ഞു നോക്കിയപ്പോൾ ആണ് തന്റെ അടുത്ത് നിൽക്കുന്ന ഹരിയെയും ഇന്ദ്രനെയും നന്ദുവിന്റെയും കണ്ടത്....
അവർ കുഴപ്പമൊന്നും ഇല്ലെന്ന് കണ്ണടച്ചു പറഞ്ഞു....
പള്ളി ചടങ്ങുകൾ പുരോഗമിച്ചു...,,,,,, ____ മകൻ ജിനോ മാത്യു......
നിങ്ങൾക്ക് ____ ന്റെയും_______ ന്റെയും മകൾ അന്നയെ ഭാര്യയായി സ്വീകരിക്കാൻ സമ്മതമാണോ....
( പിവിക്ക് ഇരു കൂട്ടരുടെയും വീട്ടുകാരെ അറിയില്ല...
അപ്പൊ എന്തിനാ വെറുതെ സ്വപ്നത്തിൽ ഇല്ലാത്ത പേര് ചേർക്കുന്നത്... അതാണ് ഒരു ലൈൻ ഇട്ടത്😊),,,,,,, സമ്മതമാണച്ചോ.......
ജിനോ സമ്മതം മൂളി....
,,,,,,,, __ ന്റെയും _ ന്റെയും മകൾ അന്നാ.....
തനിക്ക് ജിനോ മാത്യുവിനെ വരനായി സ്വീകരിക്കാൻ സമ്മതമാണോ........പള്ളിലച്ചൻ അന്നയോട് ചോദിച്ചു...
അവിടെ അൽപ്പ സമയം ഒരു നിശബ്ദത പടർന്നു....
അവൾ ഒന്നും മിണ്ടുന്നില്ല.....
പിവിയുടെ ഉള്ളിൽ മുഴുവൻ ടെൻഷനും.....