ദേവാസുരൻ
ഭാഗം 2
Ep2ശേഷം ആ കുരിശിലേക്ക് ഒരു നോക്ക് നോക്കി........
'"",,,,,,,, അച്ചോ.........'"""
'"",,,,,,,, മ്മ്..........'""
'"",,,,,,,, ഈ സ്വർഗ്ഗ രാജ്യം ഒക്കെ ഉള്ളതാണോ..........'""
'"",,,,,,,,, ഹ ഹ....... അതിൽ നിനക്കിത്ര സംശയം ഉണ്ടോ....... എല്ലാം ഉള്ളതാ......'""
'"",,,,,,,,, ഹ്മ്മ്.........
അങ്ങെനെ ആണെങ്കിൽ അവളിപ്പോ അച്ഛൻ പറഞ്ഞ ആ സ്വർഗ്ഗ രാജ്യത്ത് ആയിരിക്കുമല്ലേ......'"""
അവൻ ഫാദറിനെ നോക്കി ചോദിച്ചു......
ഒരു ചെറു ചിരി മുഖത്ത് വരുത്തിയാണ് അവനത് പറഞ്ഞതെങ്കിലും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിഷമത്തിന്റെ തീ കനൽ രണ്ട് തുള്ളി കണ്ണുനീരായി ആ കണ്ണിലൂടെ ഒലിച്ചിറങ്ങി......
അത് കണ്ടപ്പോൾ ഫാദറിനും വല്ലാത്ത വിഷമം തോന്നിയിരുന്നു...... അദ്ദേഹം ഒന്നും മിണ്ടാതെ ഒരു നിമിഷം മൗനമായി നിന്നു......'""",,,,,,,,, അവൾ അവിടെ തന്നെ ആയിരിക്കും അച്ചോ........
കാരണം നരകത്തിൽ പോകുവാനുള്ള പാപമൊന്നും അവൾ ചെയ്തിട്ടില്ല......
പാവമാ..... ആരൊക്കെ വേദനിപ്പിച്ചാലും അതിനൊന്നും മറുപടി പോലും കൊടുക്കാതെ ഇങ്ങനെ ചിരിച്ച് നിൽക്കും.....
ഒരിക്കലും നിറഞ്ഞു കാണരുത് എന്ന് ആഗ്രഹിച്ചാലും ആ കണ്ണുകൾ ഇടയ്ക്കിടെ നിറയാറുണ്ട്...... അത് എനിക്ക് വേണ്ടി മാത്രമായിരുന്നു........
ഇന്ന് കണ്ടോ അച്ചോ........
ഞാൻ ഒറ്റക്കായി.......'""'"",,,,,,,,, മോനെ....... നീ വേണ്ടാത്തത് ഒന്നും പറയല്ലേ...... നിനക്ക് എല്ലാവരും ഇല്ലേ.........'"""
'"",,,,,,,, ആരൊക്കെ ഉണ്ടായിട്ട് എന്താ.......
അവൾ ഇല്ലല്ലോ അച്ചോ.......
മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ അത്.......'""
'"",,,,,,,, എല്ലാം ദൈവ നിശ്ചയം ആയിരിക്കും......
അതോർത്ത് സമാധാനിക്കുക.......'""ഫാദർ പറഞ്ഞു.........
'"",,,,,,, അങ്ങനെ ഒന്നും പറയല്ലേ അച്ചോ.......ഇപ്പൊ ദൈവ വിശ്വാസമേ പോയിട്ടുള്ളൂ......
ഇങ്ങനെ ഒക്കെ പറഞ്ഞാൽ ചിലപ്പോ ഞാനാ ദൈവത്തെ വെറുത്തെന്ന് വരും.......'""