ദേവാസുരൻ
ഭാഗം 2
Ep3
അതിൽ ഇന്ദ്രനും രണ്ട് ഭാഗത്ത് പാറുവും ഇന്ദുവും നിന്നിരുന്നു.....
അത് കണ്ടപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായി......
സെക്യൂരിറ്റി ഫോൺ അവൾക്ക് തിരികെ കൊടുത്തു.....മക്കള് ഇവിടെ നിൽക്ക്...... ഞാൻ മേഡത്തെ ഒന്ന് വിളിച്ചു ചോദിക്കട്ടെ.......എന്നിട്ട് അകത്തേക്ക് വിടാം.....
അതും പറഞ്ഞുകൊണ്ട് സെക്യൂരിറ്റി ആ ഗെയ്റ്റിന്റെ സൈഡിൽ ഉള്ള ചെറിയ മുറിയിലേക്ക് കയറി..... ശേഷം ഫോൺ എടുത്ത് അകത്തേക്ക് വിളിച്ചു......
അൽപ്പം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നു......
എന്നിട്ട് അവർക്കായി ആ ഗെയ്റ്റ് തുറന്ന് കൊടുത്തു......
'""" നിങ്ങളോട് അങ്ങോട്ട് ചെല്ലുവാൻ പറഞ്ഞു.....'""
അയാൾ പറഞ്ഞു..... അത് കേട്ടത് പാറുവും ഇന്ദുവും സന്തോഷത്തോടെ അകത്തേക്ക് കയറി.....
സത്യം പറഞ്ഞാൽ അപ്പോഴാണ് അവരുടെ റിലെ ശരിക്കും പോയത്......
അതൊരു വീടോ തറവാടോ അല്ലായിരുന്നു......
ഒരു കൊട്ടാരം തന്നെ ആയിരുന്നു..... ഒരു മണിമാളിക പോലെ ഉള്ള വലിയൊരു ബംഗ്ലാവ്.....
തൊട്ടപ്പുറത്ത് വേറെയും ഒരു കെട്ടിടം ഉണ്ടായിരുന്നു.....
അതിന്റെ വെളിയിൽ കൊറേപേർ കളരി അഭ്യസിക്കുന്നുണ്ട്......
അത് കണ്ടപ്പോൾ പാറുവിന്റെ മനസ്സിൽ വന്നത് ഇന്ദ്രൻ പറഞ്ഞ യുദ്ധ കലകളുടെ അഭ്യാസം പഠിപ്പിക്കുന്നതിനെ പറ്റിയാണ്.....
വീടിനു മുന്നിൽ ഒരു ബുള്ളറ്റ് ഇരിപ്പുണ്ടായിരുന്നു.....
ഇന്ദ്രന്റെ വണ്ടി..... കൂടെ രണ്ട് കാറും അവിടെ കിടപ്പുണ്ട്....മുറ്റത്ത് അൽപ്പം മാറി ഒരു പടുകൂറ്റൻ മാവും നിന്നിരുന്നു.....
ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആയിരുന്നു അവിടമെങ്ങും......
വായു പോലും അത്രക്ക് ശുദ്ധം....ശ്രീകുലം തരവാടിന്റെ കാഴ്ചകൾ ആ ഒറ്റ നോട്ടത്തിൽ അവസാനിച്ചില്ല എന്നതാണ് സത്യം.....