💀1💀
അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു.....
അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല...... ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല.....
ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു....അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്.....
അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി....
കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല കണ്ടത്..... നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു......കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു......
അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു.......
എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.....
'""" അച്ചു.......
എന്താടാ ഉണ്ടായേ..... നിനക്ക് എന്താ പറ്റിയെ.......'"""ലക്ഷ്മിയമ്മ അവളോട് ചോദിച്ചു...... അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി.....
💀2💀
'""" അമ്മേ.......
നന്ദുവിന് എന്നെ ഇഷ്ട്ടമാണത്രേ...... എനിക്കവനെ കെട്ടിച്ചു തരോ......'"""അച്ചു ലക്ഷ്മിയമ്മയെ നോക്കിയത് ചോദിച്ചപ്പോ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി......
വീണുടഞ്ഞ സന്തോഷം എല്ലാവരുടെയും മുഖങ്ങളിൽ സെക്കന്റുകൾ കൊണ്ട് കുന്നുകൂടി നിറഞ്ഞു......'"""" എന്താ മോളെ പറഞ്ഞെ..... അവൻ സമ്മതിച്ചുന്നോ.......???'"""
രാധമ്മ അവളെ ചേർത്ത് നിർത്തികൊണ്ട് ചോദിച്ചു..... അവളാദ്യം ഒന്ന് നാണിച്ചു നിന്നു എങ്കിലും പിന്നീട് അവൻ ഇഷ്ട്ടമാന്ന് പറഞ്ഞ കാര്യം അവരെ വിശദമായി അറിയിച്ചു.....