⚔️ ശ്രീകുലം ⚔️
വൃന്ദ രുദ്രനെ കാണുവാനായി മുകളിലേക്ക് ചെന്നു.... പക്ഷെ ഏതാണ് അവന്റെ മുറി എന്ന് അവൾക്ക് അറിയില്ലായിരുന്നു.....
ആദ്യം കണ്ട റൂം ഒന്ന് തുറന്ന് നോക്കിയപ്പോ അവിടെ വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങൾ ഒരുക്കുന്ന പാറുവിനെയും ഇന്ദുവിനെയും അച്ചുവിനെയുമാണ് അവൾ കണ്ടത്....
കതക് തുറന്ന വൃന്ദയെ കണ്ടപ്പോൾ അവർ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.....
ഇഷ്ടക്കേട് ഉണ്ടെങ്കിൽ കൂടെ വൃന്ദയും അവരെ നോക്കി ചിരിച്ചെന്ന് വരുത്തി.....'"" എന്താ അവിടെ നിന്നത് ..... അകത്തേക്ക് വാ.....'""
. പാറു അവളെ കണ്ടപ്പോ പറഞ്ഞു.... വൃന്ദ എതിർപ്പൊന്നും കാണിക്കാതെ അകത്തേക്ക് കയറി.....
'"" വൃന്ദ എന്നല്ലേ പേര്.......'""
. ഇന്ദു ഒരു പുഞ്ചിരിയോടെ ചോദിച്ചു....
'" ഹാ......'""
അവൾ പറഞ്ഞു.....
'"" അവിടെ എല്ലാരും ഉള്ളോണ്ട് പരിചയപ്പെടാൻ പറ്റിയില്ല..... ഞാൻ ഇന്ദു.....'""
ഇന്ദു അവൾക്ക് നേരെ കൈ കാട്ടി പറഞ്ഞു.... വൃന്ദ അവൾക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു.....
'"" മോള് എന്താ ചെയ്യുന്നേ.......??'""
പാറു ചോദിച്ചു....
'"" ഞാൻ ഡിഗ്രി പഠിക്കാ ചേച്ചി......'""
വൃന്ദ മറുപടി പറഞ്ഞു......
,'"" ആണോ......
എന്നാ വാ..... ഡ്രെസ്സും സ്വർണ്ണവും ഒക്കെ കാണിച്ചുതരാ.....കൊള്ളാമോന്ന് നോക്കി പറ.....'""പാറു അവളോട് സ്നേഹത്തോടെ പറഞ്ഞു.....
'"" അയ്യോ വേണ്ടാ.....
ഞാൻ രുദ്രേട്ടനെ കാണാൻ വന്നതാ......'""വൃന്ദ പറഞ്ഞു.....
'"" അവനപ്പുറത്തെ മുറിയിലാ.....
തല്ക്കാലം ഞങ്ങളെയൊക്കെയോന്ന് പരിചയപ്പെട്ന്നെ......'""