കാടിനിടയിലൂടെ ഉള്ള ഒരു കാട്ടുപാത. കാർമേഘങ്ങൾ മൂടികെട്ടിയ ആകാശം. മഴയെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് ഭൂമിയുടെ അന്തരീക്ഷം.
ആ കാട്ടുവഴിയിലൂടെ അവളുടെ കൈ പിടിച്ചുകൊണ്ട് ഓടുകയാണ് അവൻ. രണ്ടുപേരുടെയും ദേഹത്തു ഒത്തിരി മുറിവുകളുണ്ട്.
ഒരുകൈകൊണ്ട് അവൻ അവന്റെ അടിവയറ്റിലെ വെട്ടേറ്റ മുറിവിനെ പൊത്തിപിടിച്ചിട്ടുണ്ട്. മുറിവ് ഒരു തുണികൊണ്ട് കെട്ടിയിട്ടുണ്ടെങ്കിലും അതിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ട്. അവനു ശരീരം തളർന്നു കണ്ണിൽ ഇരുട്ട് കയറുന്നുണ്ടെങ്കിലും അതൊന്നും കാര്യമാകാതെ അവൻ അവനാൽ കഴിയുന്നത്ര വേഗത്തിൽ അവളെയും കൂട്ടി ഓടുകയാണ്.
അവന്റെ ഈ അവസ്ഥ അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താൻ കാരമാണല്ലോ അവൻ ഈ അവസ്ഥയിൽ എത്തിയത് എന്ന ചിന്ത അവളുടെ ഹൃദയത്തെ പിടിച്ചുലച്ചു.അവന്റെ അവശത നിറക്കണ്ണുകളോടെയും ഹൃദയം നുറുങ്ങുന്ന വേദനയോടെയും കണ്ടുനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ....🥺
പിന്നിൽ അവരെ തേടി വരുന്ന സൈന്യത്തിൽനിന്നും എങ്ങനെയെങ്കിലും രക്ഷപെടാനായി അവർ തങ്ങളാൽ കഴിയുംവിധം ശ്രമിച്ചുകൊണ്ടിരുന്നു.
ഒത്തിരി നേരം ഓടി ഓടി അവർ ആ കാട് കഴിഞ്ഞുള്ള മലയുടെ മുകളിലെത്തി. അവിടെ ഏതാണ്ട് തകർന്നുതുടങ്ങിയ ഒരു ക്ഷേത്രം അവർ കണ്ടു.അതിന്റെ മുൻപിലായ് ഇരുവരും നിന്നു. ഇതോടെ എല്ലാം അവസാനിക്കുമെന്ന് ഇരുവരുടെയും ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. അവസാനമായെന്നോണം ഇരുവരും തങ്ങളുടെ പ്രണയത്തിനുവേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു.
അവർ ആ ക്ഷേത്രത്തിനു മുന്നിൽ നിൽകുമ്പോൾ പെട്ടന്ന് ദൂരെനിന്ന് ഓടിവരുന്ന കുതിരയുടെ കരച്ചിലും കുളമ്പടിശബ്ദവും കേട്ടു. അത് അടുത്തുവരുന്നുണ്ടെന്നറിഞ്ഞതും അവർ വേറെ വഴിയില്ലാതെ ആ ക്ഷേത്രത്തിന്റെ ഉള്ളിൽ കയറി ഒളിച്ചിരുന്നു. അവരെ തേടി അങ്ങോട്ടെത്തിയ സൈന്യം അവിടെ മുഴുവൻ അവരെ തിരയാൻ തുടങ്ങി. ഇരുവരും ശ്വാസമടക്കിപിടിച്ചു ആ ക്ഷേത്രത്തിന്റെ ചുമരിന്റെ മറവിൽ ഒളിച്ചിരുന്നു.
YOU ARE READING
REBIRTH OF LOVE
Mystery / Thrillerസ്വപ്നം കണ്ട ജീവിതം ബാക്കിയാക്കി, ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ചു മരിക്കാമെന്നുറച്ച് തങ്ങളുടെ പ്രണയത്തെ നേടാനാവാതെ മരണത്തെ പുൽകിയ രണ്ടുപേർ..... കാലങ്ങൾക്കിപ്പുറം തങ്ങളുടെ പ്രണയത്തെ നേടാനായി, കഴിഞ്ഞ ജന്മത്തിൽ അവർ ആഗ്രഹിച്ച അവരൊന്നിച്ചുള...