ദേവാസുരൻ
- അറിയപ്പെടാത്ത സ്ഥലം -
വിഭവസമൃധമായ ഭക്ഷണം അവർ കഴിച്ചു കഴിഞ്ഞിരുന്നു....
ഇവയുടെ പരിചരകർ ചെറു പത്രങ്ങളിലായി എച്ചിൽ ആയ കയ്യുകൾ വൃത്തിയാക്കുന്നതിനായി ശുദ്ധ ജലം കൊണ്ടുവന്ന് ആ മേശമേൽ വച്ചു.....
ഒപ്പം തന്നെ ബാക്കിയായ ഭക്ഷണവും എച്ചിൽ പാത്രങ്ങളും എടുത്തുകൊണ്ടു അവർ പുറത്തേക്ക് നടന്നു.....
ആ 12 പേർ തങ്ങളുടെ കരങ്ങൾ ശുദ്ധിയാക്കി നന്ദിയുള്ള കണ്ണുകളോടെ ഇവ എന്ന ചെകുത്താനെ നോക്കി....
'"" വിരുന്ന് എല്ലാവർക്കും ഇഷ്ടമായോ......
എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക......'""ഇവ വളരെ താഴ്മയോടെ അവരോട് പറഞ്ഞു....
'"" അങ്ങ് എന്താണീ പറയുന്നത്..... പോരായ്മയോ..... ഇത്ര സ്വാദിഷ്ടമായ ഉണവ് ഞങ്ങൾ കഴിച്ചിട്ട് നാളേറെ ആയി......
ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും വിശപ്പ് അടക്കിയ അങ്ങ് ദൈവമാണ്......'"'"" ഇത്ര വലിയ വാക്കുകൾ ഒന്നും പറയരുത്.....
നിങ്ങൾ എല്ലാവരും എന്റെ അതിഥികൾ ആണ്......'""ഇവ അവരോട് പറഞ്ഞു......
'" ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.....
ഞങ്ങളെ പോലെ തന്നെ നിങ്ങൾ പിടിച്ചു വച്ചിരിക്കുന്ന ഞങ്ങളുടെ ആൾക്കാരും പട്ടിണിയിലാണ്..... അവർക്ക് എന്തെങ്കിലും.....'""അതിലെ ഒരു മുതിർന്ന ആൾ അവളെ നോക്കി താഴ്മയോടെ ചോദിച്ചു......
'"" അതൊന്നും ഓർത്ത് ആശങ്ക വേണ്ടാ.....
അവർക്കുള്ള ഉണവ് നേരത്തെ കൊടുത്തുകാണും...... ഞാൻ പറഞ്ഞല്ലോ....
നിങ്ങൾ എല്ലാവരും എന്റെ വിരുന്നുകാർ ആണ്......
ഈ ദ്വീപിലെ വിരുന്നുകാർക്ക് എന്നും ഞങ്ങൾ ഒരേ മര്യാദ തന്നെയാണ് നൽകുക.......'""അവൾ പറഞ്ഞു......
കേട്ട നല്ല വാക്കുകൾ അവരുടെ മനസ്സിനെ വല്ലാതെ തണുപ്പിച്ചു.... അവർ നന്ദിയോടെ ഇവക്ക് മുന്നിൽ കൈ കൂപ്പി......ഈ സമയമാണ് പത്തോളം പരിചാരകർ അവിടേക്ക് കടന്നുവന്നത്....
അവരുടെയെല്ലാം കയ്യിൽ തുണികൊണ്ട് മൂടിയ ഓരോ പ്ളേറ്റുകൾ ഉണ്ടായിരുന്നു...... അവസാനം വന്ന ആളുടെ കയ്യിൽ ഒരു വലിയ പാത്രവും......