ആ ദിനവും കടന്നുപോയി.....
ഇന്നാണ്......
ആ ദിവസം.....അശ്വതി നന്ദന്റെ മാത്രമാവുന്ന ദിവസം.....
പാർവതി രുദ്രന്റെ ആവുന്ന ദിവസം....ഇരു വിവാഹങ്ങൾ ഒരുമിച്ചു നടക്കാൻ പോകുന്ന ആ വീട്....
ആർഭാടത്താൽ പത്തര മാറ്റ് ഉയർന്നു....
കുടുംബക്കാരും നാട്ടുകാരും ആ വീട്ടിൽ തടിച്ചു കൂടി.....അമ്പലത്തിലേക്ക് പോകുവാനായി വണ്ടികൾ നിരന്നു നിന്നു അവിടെ.....
എല്ലാം ഒരു ചെറിയ ചടങ്ങ് പോലെ നടത്തുവാനാണ് അവർ തീരുമാനിച്ചത്....
ശ്രീകുലത്ത് രുദ്രൻ പാർവതി എന്ന അനാഥ പെണ്ണിന് ജീവിതം കൊടുക്കുന്നതറിഞ്ഞ നാട്ടുകാർ എല്ലാം നന്നേ അതിശയിച്ചുപോയി...
കല്യാണ ചെക്കന്റെ കൂട്ടർ ആയാലും പെണ്ണിന്റെ കൂട്ടർ ആയാലും എല്ലാവരും ആ വീട്ടിൽ നിന്ന് തന്നെയാണ് പോകുന്നത്.....
ഇന്ദുവും ഗോമതിയും ശോഭമ്മയും റോസമ്മയും എല്ലാം പാറുവിനെയും അച്ചുവിനേയും ഒരുക്കുവാൻ അവരുടെ കൂടെ നിന്നു.....
രുദ്രനും നന്ദുവും അതി രാവിലേ തന്നെ തറവാട്ടു കുളത്തിൽ മുങ്ങി കുളിച്ച് ശുദ്ധിയായി ആ കുടുംബത്തിന്റെ സർവ്വ ഐശ്വര്യവും നിറഞ്ഞ പരശുരാമ ക്ഷേത്രത്തിൽ ചെന്ന് കൈകൂപ്പി പ്രാർഥിച്ചു.....
ഏകദേശം സമയം എട്ടുമണിയോടെ ദക്ഷിണ നൽകുന്ന ചടങ്ങ് തുടങ്ങിയിരുന്നു...
രുദ്രന്റെയും നന്ദുവിന്റെയും തല മൂത്ത കുടുംബക്കാർ അവരുടെ വിരലുകളിൽ മോതിരം അണിയിച്ച് അനുഗ്രഹം നൽകി....ഇന്ദ്രന്റെ കല്യാണത്തിൽ വന്നാ പ്രശ്നങ്ങൾമൂലം ഇന്ന് ആളുകൾ കുറവാണ്..... എന്നാലും അതൊന്നും ആരും അറിഞ്ഞിരുന്നത് പോലുമില്ല ....
വലിയ സന്തോഷങ്ങൾക്കിടയിൽ ഇതുപോലുള്ള ചെറിയ ചെറിയ വിഷമങ്ങൾ ആരും കണ്ടതായി പോലും ഭാവിച്ചില്ല..മുഹൂർത്തം 10 നും 11 നും ഇടക്കാണ്...ഒരു ഒമ്പതരയോടെ തന്നെ വിവാഹത്തിനായി ആളുകൾ പുറപ്പെട്ടു.....
ഗുരുവായൂർ അമ്പലത്തിൽ അവർക്കായുള്ള വിവാഹ മണ്ഡപം തയ്യാർ ആയിരുന്നു.....
ആ ദിവസം അവരുടെ 2 വിവാഹം മാത്രമേ ഉള്ളു അവിടെ....