എല്ലാ പ്രണയവും തുടങ്ങുന്നത്....,
ഒരു പക്ഷെ കാണുന്ന മാത്രയിൽ
ഹൃദയം തരുന്ന സൂചനയാവാം...
അല്ലെങ്കിൽ..., വിധി...!അപൂർവ്വങ്ങളിൽ അപൂർവ്വമീ.... പ്രണയരാഗം...
•☼────────••🖤••─────────☼•
മോളെ.......... നേരം വെളുത്ത് ഉചിയിലെത്തി....... നീയിങ്ങനെ കിടക്കാതെ പോയി.. കുളിക്ക് .. പെണ്ണെ........ ക്ലാസ്സിൽ പോവാനുള്ളതാ..." അടുക്കളയിലെ തിരക്കിൽ ഊർമിള വിളിച്ചു പറയുമ്പോൾ...
കിടക്കയിൽ നിന്നും ചടപ്പോടെ എഴുനേൽക്കുകയാണ് നമ്മുടെ നായിക...,
അപൂർവ്വി കൃഷ്ണ വാര്യർ.......എന്ന അപ്പു!
പേരുപോലെ... അപൂർവ്വമായൊരു പെൺകുട്ടി.
നേരത്തെ എഴുനേക്കാതെ മടിപിടിച്ചു കിടക്കുന്ന കൂട്ടത്തിലല്ല അപൂർവി... വാശിയോടെ പഠിക്കുന്ന, പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ഒരു പെൺകുട്ടി...
ഇന്നലെ രാത്രി ഉറങ്ങാൻ വൈകി അതാണ്,
BA history അവസാന വർഷമാണ് പുള്ളിക്കാരി. എഴുതാനും വായിക്കാനും ഒത്തിരി ഉള്ളത് കൊണ്ട്, രാത്രി മുഴുവൻ അതിന് വേണ്ടി ഇരിക്കും.... കൂട്ടിന് അമ്മയും...അപ്പു നീ എഴുന്നേറ്റില്ലെ....? "
കയ്യിൽ കാപ്പിയുമെടുത്ത് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു അവളുടെ അപ്പ കൃഷ്ണ വാര്യർ...കുറച്ചു കണിഷക്കാരനാണയാൾ .ആഹ് അപ്പ... ഞാൻ കുളിക്കാൻ കേറി.... "
അകത്ത് നിന്നും ശബ്ദം വന്നതും കൃഷ്ണൻ ഹാളിലേക്ക് നടന്നു...കൃഷ്ണ വാര്യർ വില്ലേജ് ഓഫീസറാണ്... ഭാര്യ ഊർമിള..., ഒരു ചെറിയ ഡാൻസ് ആകാദമി നടത്തി കൊണ്ട് പോവുന്നു... വീടിനപ്പുറത്ത് തന്നെയാ വേദി..
അമ്മക്ക് നിർബന്ധം ആയിരുന്നു അപ്പു നൃത്തം പഠിച്ചിരിക്കണം എന്ന്....
അത് കൊണ്ട് സകലകലാ വല്ലഭയാണ്... അപൂർവി....രാവിലെയുള്ള ഓട്ടപ്പാചിലിനിടയിൽ അമ്പലത്തിൽ കയറി ഭഗവാനെ കണ്ടിട്ടേ പോവൂ... അതൊരു ശീലമാണ്...
എന്നും മുടങ്ങാതെ ചെയ്യുന്നവ...