ᴩʀᴏᴍᴏ 1️⃣

36 3 0
                                    

ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ʟᴏᴠᴇ❤️‍🔥

✍️~Vazhiyathrakkari🖤🥀

*ᴩʀᴏᴍᴏ*

   💕✨️💕✨️💕✨️💕✨️💕✨️💕✨️💕

        
~ᴠɪᴋɪ❤️‍🩹🥀

ᴩʀᴏᴍᴏ 1️⃣

പ്രൗടിയോടെ ഉയർന്നു നിൽക്കുന്ന
ആ മാൻഷനും മാൻഷന്റെ കോമ്പൗണ്ടും നന്നായി അലങ്കരിച്ചിരുന്നു... മുറ്റതെല്ലാം കുട്ടികൾ അവരുടേതായ ലോകത്ത് മുഴുകി നിൽക്കുകയായിരുന്നു...

അവർക്ക് ഇടയിലൂടെ Sky blue നിറമുള്ള ഉടുപ്പിട്ട ആ അഞ്ചു വയസ്സുകാരി ആ കോമ്പൗണ്ടിന് ഉള്ളിലായുള്ള കാൻഡി സ്റ്റാളിൻ നേരെ ഓടുകയായിരുന്നു...

പെട്ടെന്നവൾ എന്തിലോ തട്ടി താഴെ വീണു... ആരും താൻ വീണത് ശ്രദ്ധിച്ചില്ലെന്ന് ഒറപ്പിക്കാനായി അവൾ പുറകിലേക്ക് കണ്ണോടിച്ചു...
അപ്പോഴാണ് അവളെ മുന്നിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടത്...
തല ഉയർത്തി നോക്കിയപ്പോൾ തന്നെ നോക്കി കളിയാക്കി ചിരിക്കുന്നൊരു പയ്യനെ ആയിരുന്നു കണ്ടത്...
അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു എങ്കിലും അവൻ ചിരി നിർത്തുന്നില്ലെന്ന് കണ്ടതും അവൾ വീണിടത്ത് ഇരുന്ന് നിഷ്കു ഭാവമിട്ട് അവനെ നോക്കി... ഒരു കൈ സഹായം ചോദിക്കുന്നത് പോലെ...

" കൈ താ... " ചിരി നിർത്തി അവൻ തന്റെ കൈ അവൾക്ക് നേരെ നീട്ടി...

ഒരു നിഷ്കളങ്കമായ പുഞ്ചിരിയോടെ അവൾ അവന് കൈ കൊടുത്തു...
എന്നാൽ അവളുടെ  പുഞ്ചിരിക്ക് പിന്നിലെ കുതന്ത്രമറിയാതെ അവൻ അവളെ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു... പെട്ടെന്ന് അവന്റെ കൈ അവൾ ശക്തിയായി താഴോട്ട് വലിച്ചു... അതോടെ അവനും നിലത്തോട്ട് ലാൻഡായി... 
അവൻ താഴെ വീണത് കണ്ട് അവൾ അവിടെ എഴുന്നേറ്റ് നിന്ന് അവനെ കളിയാക്കി ചിരിക്കാൻ തുടങ്ങി...

"ന്നെ കളിയാക്കി ചിരിക്കും ല്ലെ 😏... ഇപ്പൊ ചിരിക്കെടാ...മാക്രി കുഞ്ഞേ..."  {അവൾ}

"നീ പോടി മാക്കാച്ചി..." {അവൻ}

അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് പിന്തിരിഞ്ഞ് നടന്നു...

"നീ ഇത് എവിടെ ആയിരുന്നു... ഇങ്ങ് വാ..."

അവളുടെ അടുത്തേക്ക് വന്നൊരു പെൺകുട്ടി അവളെ വിളിച്ചുക്കൊണ്ട് പോയി...

ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ʟᴏᴠᴇ❤️‍🔥Where stories live. Discover now