Chapter 1💜

839 60 50
                                    

"അമ്മാ.....എനിക്കിപ്പോ കല്യാണം വേണ്ട"

"അതെന്താ നിനക്ക് വേണ്ടാത്തെ?? നിനക്ക് gilfriend വല്ലതും ഉണ്ടോ ഉണ്ടെങ്കി ധൈര്യം ആയിട്ടു പറഞ്ഞോളാൻ ഞാൻ പറഞ്ഞത് അല്ലേ??"
കയ്യിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ എടുത്ത് നോക്കികൊണ്ട് noah യോട് പറഞ്ഞു.....

"അമ്മാ.....I- I am gay"
കയ്യിലിരിക്കുന്ന ഫോട്ടോകളെല്ലാം താഴേക്ക് വീഴുന്നു.....അനിയത്തിയുടെ കയ്യിൽനിന്നും ചായ cup താഴേക്ക് വീഴുന്നു.... നിലത്തു കിടക്കുന്ന bruno യുടെ കണ്ണ് തള്ളി പോകുന്നു...... പത്രം വായിച്ചു കൊണ്ട് ഇരിക്കുന്ന അച്ഛന്റ്റെ കയ്യിലിരുന്നു പത്രം കീറുപോകുന്നു.... ഇതൊക്കെ കാണുമ്പോൾ noah യുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ടായിരുന്നു....അതേ ഭാവത്തോടെ അവൻ പൊട്ടിച്ചിരിക്കുന്നു..... അവരെല്ലാം അവനെ തന്നെ നോക്കി അന്തം വിട്ടു നോക്കി നിൽക്കുന്നു....
"ബുഹഹഹഹഹഹഹഹ*
*ഒരു villian നെ പോലെ അവൻ പൊട്ടി ചിരിക്കുന്നു -dramatically*

"ടാ എണീറ്റെ.... ടാ ചേട്ടായി എണീറ്റു വാ അമ്മ വിളിക്കുന്നു"
വാതിലിൽ നല്ല ശക്തിയായി കൊട്ടിക്കൊണ്ടാണ് Nora അവനെ വിളിച്ചു കൊണ്ട് ഇരുന്നത്....... വാതിലിൽ കൊട്ടുന്ന ശബ്‌ദം കേട്ടിട്ട് കുറേ നേരമായി വിളിക്കാൻ തുടങ്ങിയിട്ട് എന്ന് തോന്നുന്നു.........

"Hmmm~"
ഉറക്ക പിച്ചിൽ അവൻ ഒന്ന് മൂളി

ഒത്തിരി തവണ വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നതും അവൾക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.....

"ടാ എണീറ്റു വരാൻ... ഇനിയും എണീറ്റു വന്നില്ലേൽ ഞാൻ വാതിലു തല്ലി പൊട്ടിക്കും"Nora കിടന്നു അലറി വാതിലിനു ഒരു ചവിട്ടും വച്ചു കൊടുത്തു.

-അയ്യോ Nora -
തല വച്ചിരുന്ന bag ഉം കാല് വച്ചിരുന്ന trolly bag ഉം എടുത്ത് ഒതുക്കി വച്ചു അവൻ നേരെ ഇരുന്നു
"ആ വാതിൽ തല്ലി പൊട്ടിക്കല്ലേ ഇപ്പൊ വരാം"

"വന്നാ നിനക്ക് കൊള്ളാം കേട്ടോടാ പന്നീ...."

രാവിലേ നല്ല തുടക്കം ആണല്ലോ എന്ന് അവൻ ഓർക്കാതിരുന്നില്ല.....
"കർത്താവേ എന്റെ ഈ 24 വയസ്സിനിടയിൽ ഞാൻ ഇതു വരെ എന്തെങ്കിലും അങ്ങയോടു ആവശ്യപ്പെട്ടിട്ട് ഉണ്ടോ?? ഒണ്ടെങ്കിൽ അതൊക്കെ ഒന്ന് മായ്യിച്ചു കളഞ്ഞിട്ട്, എന്റെ ഈ അപേക്ഷ ഒന്ന് കേക്കണേ ഇന്ന് ഞാൻ കണ്ട സ്വപ്നം ഒന്ന് ഭലിപ്പിച്ചു തരണേ പ്ലീസ്"
കണ്ണടച്ചു വളരെ ഭക്തി പൂർവമാണ് പ്രാർഥന.... പ്രാർഥനയ്ക്ക് ഇടക്ക് നോറയുടെ വിളി വീണ്ടും കേട്ടതും noah കുളിക്കാനായി bathrroom ഇലേക്ക് കയറി പോയി.....
ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് തന്റെ ഫോണിലേക്ക് call വരുന്നത് അവൻ ശ്രദ്ധിക്കുന്നത്

I'm Nothing Without Your Love💕Bl (Under കാര്യമായ Editing) Where stories live. Discover now