കേട്ടുകേൾവികൾ

22 1 0
                                    

ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ശ്രമിച്ചാലും ശബ്ദം പുറത്തും വരില്ല അടുത്തുള്ളവർക്ക് പോലും കേൾക്കാൻ പറ്റാത്ത അവസ്ത. സ്വപ്നങ്ങളിലിടയ്ക്ക് ഉണ്ടാവാറില്ലേ?

കാര്യങ്ങൾ പറയാൻ ഈ ലോകത്ത് ആരെങ്കിലും ആയി ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ഭാഗ്യമാണ്‌.

  വേദനകൾ മാത്രമല്ല സന്തോഷങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഏഷണിയും പരദൂഷണവും എന്തായാലും പറഞ്ഞ് കഴിഞ്ഞാ ഒരുസമാധാനം അല്ലെ.

ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങളുണ്ട്‌ നമുക്ക് ചുറ്റും.

പരിഹാരം നിർദ്ദേശിക്കലോ    സമാധാന വാക്കുകളോ അല്ല, കേൾവി തന്നെ ഒരു മരുന്നാണ്‌.

   നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌  ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌..

തുറന്നിരിക്കുന്ന കാതുകളാണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും കച്ചിത്തുരുമ്പ് . എല്ലാവർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല.
അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌ ചിലരുടെ മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകുക അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം.

കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.

കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയാൻ ഒരിടം ഉണ്ടെന്നതും തരുന്ന ആത്മവിശാസം അതില്ലാതാവുമ്പഴേ അറിയു..

തല കൊടുത്തില്ലെങ്കിലും ചെവികൊടുക്കൂ..

കേൾക്കു കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ..

കേട്ട് കേൾവി

കഥകൾWhere stories live. Discover now