വഴിവീഥികൾ താണ്ടവേ അവളുടെ മനസ്സ് ഏറെ ആശങ്കയിൽ ആയിരുന്നു…. മുഖത്ത് പേടിയും ടെൻഷനും ഒരുപോലെ മിന്നി മറഞ്ഞു…..ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ഇന്ദ്രൻ തന്റെ അരികിൽ ഇരിക്കുന്ന അവളുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നു….
അവൻ പെട്ടെന്ന് അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് ആതിരയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു….
"" എന്താ മോളെ കൊറേ നേരമായല്ലോ ആലോചന….. ഞാൻ കൂടെ ഉള്ളത് വല്ലതും ഓർമ ഉണ്ടോ….. "
അവൻ മനോഹരമായൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു…..
"" അ.. അത് ഏട്ടാ……
എക്സാം അല്ലെ…..
അതോർത്തു ഇരുന്നതാ….. """" വല്ലതും പഠിച്ചിട്ടുണ്ടോ……?? ""
"" സത്യം പറഞ്ഞാൽ ഇല്ലാ……
പക്ഷെ…..
എനിക്കെല്ലാം ഓർമ ഉണ്ട്….. """" ഓർമ ഉണ്ടല്ലോ….
അത് മതി….. മുഖത്തീ ടെൻഷനും വച്ചു നടന്നാ പേപ്പർ കയ്യിൽ കിട്ടുമ്പോ ആ ഓർമ ഉള്ളതും പോയിക്കിട്ടും….. """" അങ്ങനൊന്നും ഇല്ല ഏട്ടാ……""
"" നീ ധൈര്യമായി എഴുതടോ…..
ബാക്കിയൊക്കെ പിന്നെ നോക്കാം….. """" ശരി ഏട്ടാ……""
അവൾ പറഞ്ഞു……
ദൂരം അധികമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ അവരുടെ കാർ ആ കോളേജ് മുറ്റത്ത് വന്ന് നിന്നിരുന്നു…..
പുറത്ത് പരീക്ഷ എഴുതാൻ തടിച്ചു കൂടി നിൽക്കുന്ന കുട്ടികൾ….. അതിനിടയിൽ അവൾ അവനെ തിരഞ്ഞു…..
തന്നെ വേട്ടയാടാൻ വെറിപൂണ്ട് നടക്കുന്ന ആ മൃഗത്തെ…..അവനെ എങ്ങും കാണാതെ ആയപ്പോഴാണ് ആതിരക്ക് സമാധാനമായത്…. അവളൊരു നെടുവീർപ്പോടെ ബാഗ് കയ്യിലെടുത്തു…
"" യേട്ടാ……
എന്നാ ഞാൻ പോട്ടെ……"""" ഹാ…..
വിട്ടോ…..
നന്നായി എഴുത്….. """" ആഹ്….. എഴുതാ ഏട്ടാ…..
ഞാൻ പോവാണെ……ബായ്….. ""അവൾ പറഞ്ഞു…
"" ആഹ്….. ബായ്…..
പോയി വാട്ടോ… വൈകീട്ട് ഞാനുണ്ടാകും ഇവടെ….. ""