"ഇന്നും നിന്റെ ഹൃദയത്തിൽ ഞാൻ ജീവിച്ചിരിപ്പുണ്ടോയെന്ന് എനിക്ക് അറിയില്ല. എങ്കിലും എന്നെ മറന്നു കാണാനിടയില്ലയെന്ന് ചിന്തിക്കുവാനാണ് എനിക്ക് ഏറെ ഇഷ്ട്ടം. "
എന്ന് സ്വന്തം
.....ഗൗരി ....ഗൗരി ഇത്രയുമെഴുതി, ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു. ഇട്ടു കഴിഞ്ഞതും, അവളുടെ ഫോണിലേക്കൊരു വിളി വന്നു. രേഖയായിരുന്നത്.
"നിങ്ങളിപ്പോഴും അവനെ മറന്നില്ലേ പെണ്ണുമ്പിള്ളേ?" രേഖയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.
"മറന്നെടാ ചക്കരെ." ഗൗരി രേഖക്ക് പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.
"പിന്നെ എന്തോന്നിനീ കോപ്പിലെ പോസ്റ്റ് തള്ളേ? നിങ്ങക്ക് എന്താ വട്ടുണ്ടോ?"
"തണുക്കു ചക്കരെ തണുക്ക്. ഞാനിതൊരു മൂഡ് കിട്ടിയപ്പോൾ എഴുതി പോയതാ."
"എന്ത് മൂഡ്?"
"തൂവാനത്തുമ്പികളിലേതു പോലെ, ജയകൃഷ്ണനും ക്ലാരക്കുമിടയിൽ ഒരു മഴയില്ലേ? അതുപോലൊരു മഴ, ദേ...ഇവിടെ... പുറത്ത്...തകർത്തു പെയ്യുകയാണെന്റെ മുത്തേ.അതുകണ്ടപ്പോൾ വെറുതെ അവനെയൊന്ന് ഓർത്തു പോയി."
"അവനവിടെ അവന്റെ കെട്ടിയോളെയും കെട്ടിപിടിച്ചു കിടപ്പുണ്ടാവും. അപ്പോഴാ നിങ്ങടെയീ അളിഞ്ഞ സെന്റി."
"അതെനിക്ക് അറിയാം, എന്നാലും." ഗൗരിയൊരു ചമ്മിയ സ്വരത്തിൽ പ്രതികരിച്ചു.
"എന്ത് കുന്നാലും?" രേഖയുടെ അരിശം തീർന്ന മട്ടില്ല. " നിങ്ങള് അവനായി കൈ മുറിച്ചതും, psychiartist ഇന്റെ മുന്നിൽ കിളി പോയി ഇരുന്നതും അവൻ...ഓർക്കുന്നു പോലും ഉണ്ടാവില്ല.അപ്പോഴാ!"
"മം. അറിയാടാ ചക്കരെ. ഇതു ഞാൻ ചുമ്മാ... ഒരു രസത്തിനു..."
"ആണുങ്ങളെ ഇതുവരെ നിങ്ങക്ക് മനസ്സിലായില്ലേ? കെട്ടിക്കഴിഞ്ഞാൽ അവന്മാർക്ക് അവരുടെ കുടുംബവും സ്റ്റാറ്റസുമൊക്കെ ആവും വലുത്. അതല്ലേ പിന്നെ നിങ്ങള് കുറഞ്ഞതൊരു ഹണി റോസോ ,ഷക്കീലയോ, സണ്ണി ലിയോണോ അല്ലെ കുറഞ്ഞതൊരു അംബാനിയുടെ മോളോ ആയിരിക്കണം.ഇതിപ്പോ ഒരു തള്ളച്ചി. ഒരു ദിവസം പുട്ടി ഇടാൻ മറന്നാൽ അവിടെ തീർന്നു നിങ്ങടെ ഗ്ലാമറ്."