NJR10

42 4 8
                                    

ഒരിക്കൽ കൂടി കണ്ണീരിൽ കുതിർന്നൊരു മടക്കം. ഇതു മുൻപ് കണ്ട കാഴ്ചയല്ലേ വീണ്ടും വീണ്ടും എന്തിതുതന്നെ കാണുന്നു? സ്‌ട്രെചെറിന്റെയോ മെഡിക്കൽ സംഗതിന്റെയോ സഹായമില്ലാതെ കളം വിടാനാവാത്ത അവസ്ഥയാണിപ്പോൾ അയാൾക്ക്.
അയാളെ പരിക്കേൽപ്പിക്കാൻ മാത്രമാണ് എതിരാളികൾ ബ്രസീലിനെതിരെയുള്ള മത്സരത്തിനിറങ്ങുന്നതെന്ന് തോന്നിപ്പിക്കുംവിധംമുള്ള പരുക്കൻ ടാക്കിലുകളാണ് കളിയുടെ ഓരോ മിനിറ്റിലും അയാൾ നേരിടുന്നത്.
വേദനകൊണ്ടായാൾ പുളയുമ്പോഴും വിമർശകർക്കത് ഓസ്കാർ ലെവൽ അഭിനയം മാത്രമാണ്. ശെരിയാണ് മുൻപ്എല്ലാം അങ്ങനെ ചെയ്തിട്ടുണ്ട്, എതിരാളിയുടെ പേര് ആ മഞ്ഞ കാർഡിൽ എഴുത്തപ്പെടാൻ വേണ്ടി.
പക്ഷെ ഇതങ്ങനായല്ലെന്ന് വിമര്ശിക്കുന്നവർക്കും അറിയാം.

പലപ്പോഴും അയാളെ വീഴ്ത്തുവനാണ് കളിക്കാർക് നിർദ്ദേശം നൽകുകയെന്ന് എതിർ ടീം കോച്ചുകൾ വരെ പറഞ്ഞിട്ടുള്ളതാണ്. എന്തുകൊണ്ടാണ് അയാളെ മാത്രം ഇത്രയധികം ടാർഗറ്റ് ചെയ്യുന്നതെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാം.
ചെറിയ അവസരം കിട്ടിയാൽ തന്നെ സാംബ നൃതച്ചുവടുകളും ചടുലമായ നീകങ്ങളും അറ്റാക്കർ ആയും മിഡ്‌ഫീൽഡർ ആയും എല്ലാം അയാൾ നിറഞ്ഞടുമെന്ന ബോധം ഉള്ളതുകൊണ്ടാണത്.
സ്വന്തം പേരിലുള്ള ഗോൾ എണ്ണങ്ങൾ കൂട്ടുന്നതിനേക്കാൾ മനസ്സു നിറഞ്ഞു കളിക്കാനും ടീമിന്റെ വിജയം കാണാനുമാണയാൽ പന്തു തട്ടുന്നത്. അതുകൊണ്ടുതന്നെ അടിച്ചുകൂട്ടിയ ഗോൾകളെക്കാൾ ഗോളടിക്കാൻ സഹായിച്ച കണക്കുകളാകും കൂടുതൽ.
ഒരു അസാമാന്യ പ്ലയെർ എന്നതിലുപരി ഒരു മികവുറ്റ പ്ളേയറായി അയാളെ അംഗീകരിക്കാൻ മടിക്കുന്നതെന്ന് ചോദിച്ചാൽ ക്രൂഷിക്കുന്നവർക്ക് പറയാൻ കാരണങ്ങൾ ഏറെയാണ്.
ഒരു ballen'd'or പോലുമില്ലാത്ത നെയ്മർ
ഒരു വേൾഡ്കപ് ചരിത്രം പോലും സ്വന്തമില്ലാത്ത നെയ്മർ
കാറ്റടിച്ചാൽ വീഴുന്ന നെയ്മർ
എന്നിങ്ങനെ വിമർശകർ നൽകിയ വിശേഷണങ്ങൾ ഏറെയാണയാൾക്ക്.
പരിക്കിന്റെ തോഴൻ ആവുന്നതിനുമുമ്പുള്ള നെയ്മർ സ്കില്ലുകളുടെ എല്ലാ സൗന്ദര്യവും നിറഞ്ഞു നിന്ന മത്സരങ്ങൾക്ക് ശേഷവും അവരുടെ ആരാധ്യ പുരുഷന്മാർ ചെയ്താൽ കയ്യടി കിട്ടുന്ന പല സ്കില്ലുകളും അതിനപ്പുറമുള്ളവയും ചെയ്തിട്ടും അന്നും പുച്ഛം മാത്രമേ അയാൾക്ക് ലഭിച്ചിട്ടുള്ളു.
എന്നാൽ ഏതെങ്കിലുമൊരു മത്സരം കൈപ്പിടിയോലൊതുങ്ങാതെ വന്നാൽ വിരൽ ചൂണ്ടുക അയാളുടെ നേർക്ക് ആണു താനും.

You've reached the end of published parts.

⏰ Last updated: Aug 12 ⏰

Add this story to your Library to get notified about new parts!

Fate Or Curse Where stories live. Discover now