𝗖𝗿𝗮𝘇𝗬 𝗟𝗼𝘃𝗘.

53 7 0
                                    

ട്രിണ്.... ട്രിണ്.... ട്രിണ്....

കാലത്ത് തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി മുടി ചീകുന്ന ഒരുത്തൻ മുഷിപ്പോടെ ഇറങ്ങി വന്നു...

ഹലോ...

ഉമ്മച്ചീടെ സൗണ്ട് കേട്ടതും കക്ഷി വന്നത് പോലെ മേലേക്ക് കയറിപ്പോയി...

കാലത്ത് തന്നെ ആരാണാവോ..."

😮‍💨കക്ഷി ആത്മഗതിച്ചു ചീർപ്പ് ടേബിളിൽ വെച്ചു... സ്പ്രേ എടുത്തു അതിൽ കുളിക്കാൻ തുടങ്ങി🙄. വെള്ളം ഇല്ലാത്തോണ്ട് ഒന്നും അല്ല... സ്പ്രേ കണ്ടാൽ ഓൻ അങ്ങനെയാ...വല്ലവന്റെയും കാശ് അല്ലേ എടുത്തടിക്കട്ടെ...😏

ആടാ... ഞാൻ ഇപ്പൊ വരാം ഫൈവ് മിനിറ്റ്...

തന്റെ പോക്കെറ്റിൽ ഉള്ള മൊബൈൽ റിങ്ങ് ചെയ്യേണ്ട താമസം അവൻ റിപ്ലൈയും കൊടുത്തു... ഇത്രയും നേരം എടുത്തു പൂശിയ സ്പ്രേ ഓൻ മറന്നു എന്ന് തോന്നുന്നു.. വീണ്ടും അതിൽ കുളിക്കാൻ തുടങ്ങി....🙄

മോനെ അമി....

എന്നുള്ള ഉമ്മച്ചിടെ നീട്ടിയുള്ള വിളി കേട്ടതും അവൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് നോക്കി... ഉമ്മച്ചി വിളിച്ചാൽ എങ്ങനാ വിളി കേൾക്കാതെ ഇരിക്കാ...😍

"എന്താ ഉമ്മച്ചി"

നിന്റെ കുഞ്ഞിപ്പയാ വിളിച്ചേ... കുഞ്ഞിമ്മയും നിയയും വൈകീട്ട് എയർപോർട്ടിൽ എത്തും എന്ന്... നിന്നോട് വണ്ടിയും കൊണ്ട് ചെല്ലാൻ പറഞ്ഞു....

🙄അത് കേട്ടതും ലവൻ കറണ്ട് അടിച്ച പോലെ നിന്നു... ഇതിനേക്കാൾ ബേധം കറണ്ട് ആയിരുന്നു....

അവരെന്താ ഇത്ര പെട്ടെന്ന്..."😕

പെട്ടെന്നൊ... അവർ നാട്ടിൽ വന്നു പോയിട്ട് അഞ്ച് വർഷം ആയി... നിനക്കെന്താ ബോധം ഇല്ലേ... ഇനി കുറച്ച് കാലം അവർ ഇവിടെ ഉണ്ടാവും... നിന്റെ കുഞ്ഞിപ്പ അവിടെ നിർത്തി വരാൻ ഉള്ള പരിപാടിയാ...നീ എന്തായാലും വൈകീട്ട് എയർപോർട്ടിൽ പോവാൻ നോക്ക്.

🙄ലവൻ ഇപ്പോഴും തൊള്ളയും തുറന്നു പിടിച്ചു അതേ നിലപ്പ...

അവൻ ആ നിൽപ്പിൽ നെറ്റിയിലെ രണ്ട് സ്റ്റിച്ച് ഇട്ട മുറി പാടിൽ ഒന്ന് തടവി...

𝗖𝗿𝗮𝘇𝗬 𝗟𝗼𝘃𝗘.Where stories live. Discover now