കോളേജിൽ പോകാൻ തിരക്കിട്ടു ഒരുങ്ങുവാണ് ആമി..
സിംപിൾ ആയി ഒരുങ്ങാനാണ് അവൾക്കു എപ്പോഴും ഇഷ്ടം. ഇതിപ്പോ കോളേജിലെ ഫസ്റ്റ് day കൂടി ആയത് കൊണ്ട് അവൾ അവളുടെ ഫേവറൈറ് മഞ്ഞ ചുരിദാറാണ് ഇട്ടത്. ഒരു കമ്മൽ മാത്രം ഇട്ടു.. മുടിയൊന്നു കോതി ഇട്ടിട്ടു അവൾ ഇറങ്ങി.ആമി : അമ്മുസേ ഇറങ്ങുവാണേ..
( എന്നെകൊണ്ട് ഞാൻ തോറ്റു.. )
" ഡി നിക്കെടി.. കഴിച്ചിട്ട് പോ "
ആമി : എനിക്ക് വേണ്ട അമ്മ...
" ആഹാ... മനുഷ്യനിവിടെ നേരം പരപര വെളുക്കുന്നെന് മുന്നേ എണീറ്റ് നിനക്കൊക്കെ വെല്ലോം വെച്ചു വിളമ്പി ഉണ്ടാക്കുമ്പോൾ ഒറ്റയെണ്ണത്തിനും തിന്നാൻ പറ്റില്ല.. മര്യാദയ്ക്ക് തിന്നിട്ട് പൊക്കോ."
" Oh എന്റെ ജീനി മനുഷ്യനിച്ചിരി സമാധാനം തരോ? നേരം വെളുത്താ തുടങ്ങും അവളുടെ............ എന്നതാ ആമീ? "