... മഞ്ചാടി ❤️ [𝗽1]

81 4 3
                                    

ആകാശം നിലാവിൻ ചേലയഴിച്ചു നാടെങ്ങും സുപ്രഭാതത്തിന്റെ ചന്ദനമണിഞ്ഞു, സ്വർണകിരണങ്ങളായ സൂര്യരശ്മികൾ മഞ്ഞുപുതച്ചു ഉറങ്ങിയ ചെടികളെ തൊട്ടുണർത്തി.. അവൾക്കായി ഞാനെന്റെ ജനാലകൾ തുറന്നിട്ടു.. ജനൽശീല തട്ടിമാറ്റികൊണ്ട് പുറത്തോട്ട് നോക്കി...
ജനലിഴകൾ സമ്മാനിക്കും കാഴ്ചകളോട് എനിക്കെന്നും കൗതുകം തന്നെ ആയിരുന്നു... അപ്രതീക്ഷിതമായി ഞാൻ ഒരാളെ കണ്ടു, പൊന്നിൻ ചെലയുടുത്ത അവൾ ഇളം കാറ്റിൽ ആരെയോ തിരയുകയാണ്.. ഞാൻ ആ ഇതളുകളോടായ് ചോദിച്ചു.. "ആർക്കുവേണ്ടി?"...
മറുപടിയായി അവൾ എനിക്ക് രണ്ടിതളുകൾ സമ്മാനിച്ചു.. അതെ അവൾ അവളുടെ കണ്ണനു വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്, വിഷുക്കാലം അടുത്തതോടെ ഒരുങ്ങി നിന്ന കണിക്കൊന്നക്ക് ഞാൻ ഒരു പുഞ്ചിരിയാൽ വിടപറഞ്ഞു.
.
.
ഞാൻ സിദ്ധു... സിദ്ധാർഥ് ദേവൻ,

അച്ഛനമയുടെ ആർഭാടങ്ങളുടെയും ആഘോഷങ്ങളുടെയും തിരക്കിട്ട ജീവിതത്തിൽ എന്നോ തറവാട്ടിന്റെ ഉൾത്തളത്തിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യകാലം ആയിരുന്നു എന്റേത്.. എന്നാൽ താങ്ങും തണലുമായി എന്നും സിധുവിന് കൂട്ട് മുത്തശ്ശി ഉണ്ടായിരുന്നു...ബാംഗ്ളൂർ കോളേജിലെ നീണ്ട പഠനത്തിന് ശേഷം നാട്ടിൽ വന്നതാ.. അങ്ങനെ ഉള്ള ഒരു ദിവസം..
.
.
.
പ്രഭാത കർമങ്ങൾ കഴിഞ്ഞ് ഞാൻ മുത്തശ്ശിയുടെ അരികിലായി എത്തി..
"വരൂ കണ്ണാ "
മുത്തശ്ശിക്കൊപ്പം ഞാനും സൂര്യനമസ്കാരത്തിൽ ഏർപ്പെട്ടു..
.
( മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ച് രാമപുരാണം കേട്ട് കൊണ്ടിരിക്കെ ആണ്.. പുറത്തൂന്ന് ആരോ അമ്മയെ നീട്ടി വിളിക്കുന്നത് ഞാൻ കേട്ടത് )

ആരുടെ വിളി ആയിരിക്കും സിദ്ധു കേട്ടത്....? 😌

[Support guys🤧❤️]

You've reached the end of published parts.

⏰ Last updated: Jan 17 ⏰

Add this story to your Library to get notified about new parts!

 മഞ്ചാടി ❤️Where stories live. Discover now