പൊഴിഞ്ഞുവീണ ചുവരെഴുത്തുകൾ
തിരിച്ചു കയറും നാളിൽ,
ഉയർന്നു നിൽക്കും സുവർണ്ണ സൗധം
തച്ചുടക്കണം ജോറിൽ.അന്നമൊന്നു പറഞ്ഞു വെച്ചു,
കനവൊക്കെ കവർന്നെടുത്തു.
കാറ്റിലാടും കോണകം, പോലിന്നീ -
മണ്ണും മാനവരുംതവണയില്ല കണക്കില്ല,
പറഞ്ഞതെന്തെന്നുറപ്പില്ല.
പറഞ്ഞുപറഞ്ഞാപ്പറച്ചിലെല്ലാം
പറിച്ചെഴുതാൻ നേരമായി.ഇല്ല തരില്ല ഉള്ളതൊന്നും.
ഉള്ളതെല്ലാം തന്നിതെന്നാൽ,
താങ്ങിടുമോ തള്ളവിരലിനാൽ,
ഉയർത്തീടുമോ വീണ്ടുമൊന്ന്?വന്നുചേരും ചിരിച്ചങ്ങു,
ഹസ്തമേകും ഹാരമേകും,
പഞ്ഞമില്ലാ കാലമൊന്ന്,
കൂടെയെന്നു അന്നോതും.വെറുപ്പുമാത്രം വിരിച്ചുവെച്ച്,
കൊളുത്തിടുന്നൊരാ കനലെല്ലാം,
കണ്ടിടുന്നൂ പൊള്ളിടുന്നൂ,
നാടിൻ കരളു കരിഞ്ഞിടുന്നൂ.കാഴ്ച്ചകൾക്കു ക്ഷാമമില്ല,
പരസ്യമൊന്നതു മാത്രമുള്ളൂ.
പരസ്യമല്ല പാട്ടല്ല,
പാറിടേണ്ടതു നേരത്രേ...വിജയത്തിൻ കൊടുമുടികൾ,
കയറുമെന്നൊരാ ചിന്തയൊന്നിൽ,
നേരുമാത്രം കൂടണയാൻ,
കണ്ണും കാതും കൂർപ്പിക്കുക.ഇനിയുമില്ലാ ബാല്യമൊന്ന്,
നാടിതാനിന്നു കേണിടുന്നു.
തിരിച്ചറിഞ്ഞും തരിച്ചു നിന്നാൽ,
തകർന്നടിയാനിനിയൊന്നുമില്ല.നേരമായി നേരമായി,
കാത്തുനിന്നൊരാ നേരമായി,
നേരിനെ തിരഞ്ഞെടുക്കാൻ,
നേരമൊന്നു ചാരെയായി!പൊഴിഞ്ഞുവീണ ചുവരെഴുത്തുകൾ
തിരിച്ചു കയറും നാളിൽ,
ഉയർന്നു നിൽക്കും സുവർണ്ണ സൗധം
തച്ചുടക്കണം ജോറിൽ.Choose wisely not emotionally.