Heart broken

0 0 0
                                    


റഹീം ഇക്കയേം കൊണ്ട് വണ്ടി ആശുപത്രിയിൽ എത്തി..അവർ അവിടെ ചെന്നപ്പോൾ ആദ്യമേ പോയ രണ്ടു പേർ അവിടെ ഉണ്ടായിരുന്നു.  അവിടെ എത്തുമ്പോഴേക്കും എല്ലാവരും തകർന്നിരുന്നു. മനസ്സ് മുഴുവൻ  പെയ്യാൻ ഒരുങ്ങി നിന്ന കാർമേഘം പോലെ ഇരുണ്ടു കൂടിയിരുന്നു.
ഷാജിയും കിച്ചുവും അദ്ദേഹത്തിൻ്റെ ശരീരം ആശുപത്രിയുടെ ഉള്ളിലേക്ക് കൊണ്ട് പോയി. ശേഖരൻ പോയില്ല , എന്തോ അതിനുള്ള ശക്തി അവനില്ലയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൻ മറ്റു രണ്ടു പേരോടൊപ്പം അവിടെ നിന്നു.

അൽപ സമയം കഴിഞ്ഞു മുറിവുകൾ തുന്നികെട്ടിയ റഹീം ഇക്കയുടെ ശരീരവും കൊണ്ട് അവർ തിരികെ വന്നു.
അത് വണ്ടിയിൽ തിരികെ കപ്പേള തെരുവിലേക്ക് കൊണ്ട് പോയി.

അവരെത്തുമ്പോഴേക്കും അവിടെ വാർത്തയറിഞ്ഞ് എത്തിയവരുടെ ബഹളമായിരുന്നു. അവിടെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
അവിടെ ഒരു ഹാളിൽ അവർ റഹീം ഇക്കയെ കൊണ്ട് കിടത്തി.
അദ്ദേഹത്തെ അവസാനമായി കാണാൻ നിരവധി ആളുകൾ എത്തി. ചുറ്റുവട്ടത്തുള്ളവരും പരിചയക്കാരും അങ്ങനെ കുറെ ആളുകൾ വന്നു.
റഹീം ഇക്ക അവർക്കെല്ലാം ആരൊക്കെയോ ആയിരുന്നു.

ചിലർക്ക് സ്നേഹനിധിയായ അച്ഛൻ മറ്റു ചിലർക്ക്  കർക്കശക്കരൻ ആയ ഏട്ടൻ , നല്ല ഒരു സുഹൃത്ത് അങ്ങനെ അങ്ങനെ ആരൊക്കെയോ.

കപ്പേള തെരുവിലെ ആളുകളുടെ ദൈന്യം ദിന ജീവിതത്തിൻ്റെ ഭാഗമായിരുന്നു റഹീം ഇക്കയും.
എന്തൊക്കെയോ ജീവിതത്തിൽ നിന്ന് ഇല്ലാതായ വേദനയിൽ അവരെല്ലാം അവിടെ നിന്നു.

അപ്പോഴും സലീം എത്തിയിരുന്നില്ല .
ഷാജിയും കിച്ചുവും  എല്ലാവരും അവിടെ ഉണ്ടായിരുന്നു.
ആ വേർപാട് വിശ്വസിക്കാനാവാതെ അവർ അവിടെ നിന്നു.
ഷാജി തൻ്റെ ഉള്ളിലെ വിഷമം കടിച്ചമർത്തി നിന്നു. ഒന്ന് പൊട്ടിക്കരയാൻ അവരെല്ലാം ഒരുപോലെ ആഗ്രഹിച്ചു.

അയ്യാൾ തൻ്റെ കൂടെയുള്ളവരെ സമാധാനിപ്പിക്കാൻ കഴിയാതെ വിഷമിച്ചു.
അപ്പോഴും അവർ കാത്തിരുന്നത് സലീമിന് വേണ്ടി ആണ്. കിച്ചുവിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
തൻ്റെ ഉടലിൻ്റെ ഒരു ഭാഗം അറ്റ് പോയിട്ടും അത് ആരാണ് ചെയ്തതെന്ന് അറിയാമായിരുന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള കാര്യം അവനെ വേട്ടയാടിക്കൊണ്ടിരുന്നു.

വേട്ട:STORY OF A RUTHLESS HUNDER Onde histórias criam vida. Descubra agora