ഇപ്പോ നമ്മടെ ഇൻസ്റ്റാഗ്രാമിൽ വയറൽ ആഹ്ഹന് ഈ കൊച്ചു സുന്ദരൻ കാരണം ഞാൻ പറയണ്ടാലോ 😁
ഇനി ff എഴുതുനോർക്ക് കുട്ടി വി യുടെ എഡിറ്റ് ചെയ്തു ടൈം കളയണ്ട 😁
🪷
ടീവിയുടെ മുന്നിൽ ചടഞ്ഞു കൂടി ഇരിക്കുന്ന ധൃതി ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് തിടുക്കത്തിൽ അടുക്കളയിലെ പണികൾ ഒതുക്കുന്ന വനജ അതിനിടയിൽ അവർ പരിഭവം പോലെ പറഞ്ഞു.
"എന്തായാലും ഇന്ന് കോളേജിൽ പോകുന്നില്ലെന്ന് തീരുമാനിച്ചു... എങ്കിൽ പിന്നെ എന്നെ അടുക്കളയിൽ ഒന്ന് സഹായിക്കാനുള്ള മനസുണ്ടോന്ന് നോക്ക്. രാത്രി മൊത്തം ഉറക്കമൊഴിഞ്ഞു ജോലി ചെയ്തിട്ട് വന്നതാ. ഇതൊന്ന് ഒതുക്കീട്ട് വേണം എനിക്കൊന്ന് ഉറങ്ങാൻ....സ്റ്റേഷനിൽ നിന്ന് അർജെന്റ് കാൾ വന്നിട്ട് അച്ഛൻ രാവിലെ തിരിച്ചു പോയിട്ട് പോലും അവളറിഞ്ഞിട്ടില്ല. അമ്മാതിരി ഉറക്കം. ഒരു പെണ്ണാണെന്നുള്ള ചിന്ത വേണ്ടേ."
അമ്മയുടെ സംസാരം കാതോർത്തിരുന്ന ധൃതി ദേഷ്യം പിടിച്ച് കയ്യിലെ റിമോട്ട് സെറ്റിയിലേക്കിട്ടു.
"പെണ്ണുങ്ങൾക്കെന്താ ഉറങ്ങാൻ പാടില്ലേ....."
"നീ ഉറങ്ങിക്കോടി.... എക്സാമിന്റെ റിസൾട്ട് വരട്ടെ. ഇതിനുള്ള മറുപടി അന്നേരം ഞാൻ പറയാം..."
സഹികേട്ടത് പോലെ മുഖം ചുളിച്ചു കൊണ്ട് അവൾ എണീറ്റ് അടുക്കളയിലേക്ക് ചെന്നു. വനജയുടെ പിന്നിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് മുഖം ചേർത്തു.
"എനിക്ക് വയ്യാഞ്ഞിട്ടല്ലേ അമ്മാ...."
"അതെയതെ. എനിക്കാവുമ്പോൾ യാതൊരു അസുഖവും ഇല്ലല്ലോ."
YOU ARE READING
നിശാശാലഭം 🪷
Hayran Kurguനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷