ഗേറ്റിനു മുന്നിൽ നിന്നും വിഷ്ണു തിരിച്ചു നടന്നു. എതിരെ ഒരു കാർ വെളിച്ചം വീശി പാഞ്ഞു പോയി. അറിയാതെ അവന്റെ കൈ വിരലുകൾ മുഖത്ത് മറ പിടിച്ചു. വലതു വശത്തെ ആൾതാമസമില്ലാത്ത വീടിനെ വേർതിരിക്കുന്ന മതിലിനു സമീപം ചെന്നു നിന്ന് ചുറ്റുമൊന്ന് നോക്കി സുരക്ഷ ഉറപ്പ് വരുത്തി മതിൽ ചാടി ബൗണ്ടറിയ്ക്കുള്ളിൽ കടന്നു.മതിലിന്റെ ഓരം ചേർന്ന് പതുങ്ങി നടന്ന് വീടിന്റെ പിന്നിലെത്തി. എങ്ങനെ മുകളിൽ കയറുമെന്ന് ചിന്തിച്ച് അടുക്കളഭാഗത്തേക്ക് വന്നു. വർക്ക് ഏരിയയുടെ റൂഫ് സ്ലാബ് ലിന്റിൽ ലെവൽ വരെ മാത്രേ ഹൈറ്റുണ്ടായിരുന്നുള്ളൂ. അതിന് കൈവരിയും കെട്ടിയിട്ടുണ്ടായിരുന്നില്ല. ആ ഏരിയ മാത്രം പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് പണിഞ്ഞിരിക്കുന്നത്. ലിന്റിൽ ഷെയ്ഡ് സ്റ്റാർട്ട് ചെയ്യുന്നത് തന്നെ വർക്ക് ഏരിയയുടെ റൂഫ് സ്ലാബ് മുതലാണ്. അത് മുൻവശത്തെ മുകളിലെ ധൃതിയുടെ മുറിയുടെ ബാൽക്കണിയുടെ ചുവട്ടിൽ വരെ എത്തി നിൽക്കുന്നു.
വർക്ക് ഏരിയയ്ക്ക് ഭിത്തിയില്ല പകരം ഇരുമ്പ് അഴികളാണ്. അതിന്റെ കള്ളികളിൽ ചവിട്ടി വിഷ്ണു മുകളിലേക്ക് കയറി. റൂഫ് സ്ളാബിൽ കയ്യെത്തിച്ചു പിടിച്ചിട്ട് കള്ളികളിൽ നിന്നും കാൽ വേർപെടുത്തി. സ്ലാബിൽ തൂങ്ങിയാടി ഒരു നിമിഷം നിന്നു. പിന്നെ ആയാസപ്പെട്ട് മുകളിലേക്ക് പൊത്തിപിടിച്ചു കയറി. തുടർന്ന് ലിന്റിൽ ഷെയ്ഡിലേക്ക് ഇറങ്ങി. ഒച്ച കേൾപ്പിക്കാതെ ഭിത്തിയിൽ പിടിച്ചു പതിയെ പതിയെ മുൻ വശത്തേക്ക് നടന്നു.
ബാൽക്കണിയിൽ വെളിച്ചം ഉണ്ടായിരുന്നില്ല. ഷെയ്ഡിൽ നിന്നും അവൻ ബാൽക്കണിയുടെ അര ഭിത്തിയിൽ പിടിച്ചു ഉള്ളിലേക്ക് വലിഞ്ഞു കയറി. ചില്ല് ജനാലയിലൂടെ അകത്തേക്ക് ഉറ്റു നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രം.
ജനാലയുടെ ചില്ലിൽ അവൻ പതിയെ ഒന്ന് മുട്ടി. പിന്നെ അകത്തേയ്ക്ക് ശ്രദ്ധിച്ചു. അനക്കമൊന്നുമില്ല. വീണ്ടും രണ്ടു പ്രാവശ്യം കൂടി മുട്ടി നോക്കി. അപ്പോൾ അതാ മുറിയിൽ വെളിച്ചം തെളിഞ്ഞു. വിഷ്ണു ശ്വാസം അടക്കി പിടിച്ചു നോക്കി.
YOU ARE READING
നിശാശാലഭം 🪷
Fiksi Penggemarനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷