മുഖത്ത് വീണ ജലത്തിന്റെ തണുപ്പ് അവളെ പതിയെ ഉണർത്തിയിരുന്നു....
കിച്ചു പതിയെ തന്റെ കണ്ണുകൾ തുറന്നു.....
ആദ്യ കാഴ്ചയിൽ അവൾ കണ്ടത് പാർവതിയെ ആണ്.... പിന്നീട് ചുറ്റിനും നിന്ന പലരെയും അവൾ കണ്ടു..... പാർവതിയുടെ മടിയിലാണ് അവൾ കിടന്നിരുന്നത്.....
കിച്ചു അൽപ സമയം മയങ്ങിയത് കൊണ്ട് അവളെല്ലാം മറന്നിരുന്നു..... പക്ഷെ അതിനധികം ആയുസ്സ് ഇല്ലായിരുന്നു.....
കിച്ചു പൊടുന്നനെ ഞെട്ടി എഴുന്നേറ്റു.....
അവളുടെ കണ്ണുകളും നനഞ്ഞിരുന്നു.....
"" ഏട്ടാ........... ""
അവൾ അലറി വിളിച്ചു....
"" മോളെ......
നീ പേടിക്കല്ലേ.... അരുതാത്തത് ഒന്നും ഉണ്ടായിട്ടില്ല..... ""
ഭാരതി പറഞ്ഞു.....
"" അല്ലാ.....
ഞ്... ഞാൻ കണ്ടതാ...... അവരെല്ലാം ഏട്ടനെ.....""
അവൾ വല്ലാതെ ഭയന്നിരുന്നു..... വിറക്കുന്ന കൈകളാൽ അവൾ പാറുവിന്റെ ദേഹത്ത് മുഖമമർത്തി....
"" ചേച്ചി......
ഏട്ടനെ..... ഏട്ടനെ അവർ......
എല്ലാം ന്റെ തെറ്റാ.....
ഞാൻ കാരണാ.......ഞാൻ കാരണാ എല്ലാം..... വിളിച്ചു വരുത്തി കൊന്നിച്ചില്ലേ.....""
അവൾ പുലമ്പി.....
അവളുടെ ശരീരം മരവിച്ച പോലെ വിറച്ചിരുന്നു....
"" മോളെ.......
കിച്ചു..... നീ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കുമോ..... ""
പാറു അവളുടെ ചുമലിൽ തട്ടി പറഞ്ഞു.... പക്ഷെ അതൊന്നും കേൾക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല.... കിച്ചു അവളുടെ ദേഹത്ത് തലവച്ച് ഏങ്ങലടിച്ചു കരഞ്ഞു.... അവളുടെ കണ്ണുനീർ പാർവതിയുടെ വസ്ത്രത്തെ പോലും മുഴുവനായി നനച്ചിരുന്നു....
പാറു എല്ലാവരെയും നിസഹായതയോടെ നോക്കി.....
ബാലൻ അവിടെ വന്ന് നോക്കിയപ്പോൾ കിച്ചു നിർത്താതെ കരയുന്നതാണ് കണ്ടത്....
"" മോള് എഴുന്നേറ്റോ......?? ""
ബാലൻ അവളെ കണ്ട് ചോദിച്ചു....