മായാലോകം(BL) part 1

399 21 0
                                    

ഞാൻ അശ്വിൻ, അച്ചു എന്ന് വിളിക്കും,
ഞാൻ പറയാൻ പോകുന്നത് എന്റെ കഥയാണ്, ഇത് വെറും ഒരു കഥ യല്ല എന്റെ ജീവിതമാണ് എന്റെ പ്രണയമാണ്.

2019 ജൂലൈ 7 എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട ദിവസം . ഞാൻ എന്റെ കോളേജ് ലൈഫ് തുടങ്ങുന്ന ദിവസം. അതുകൊണ്ട് തന്നെ വലിയ ആകാംഷയിൽ തന്നെയാണ് ഞാൻ ഉറങ്ങാൻ കിടന്നതും.ഞാൻ മനസ്സിൽ കണക്ക് കൂട്ടി , നാളെ നേരത്തെ എണീക്കണം എന്നിട്ട് കോളേജിൽ പോണം എന്നൊക്കെ. പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച് അടുത്ത ദിവസം വളരെ വൈകിയാണ് ഞാൻ എണീച്ചത് അതും അമ്മയുടെ വഴക്ക് കേട്ട്.

കോളേജിൽ പോണം ന്ന ഒരു വിചാരോം എന്റെ മോനില്ല, എന്താ ഒരു ഒറക്കം .എണീച് കോളേജിൽ പോടാ....-അമ്മ

അമ്മ ഒരു 5 മിനിട്ട് പ്ലീസ് ... -അച്ചു

5 മിനിട്ട് പോയിട്ട് 5 സെക്കന്റ്‌ പോലും തരില്ല എണീക്കടാ ചെറുക്കാ , ഇപ്പോ തന്നെ സമയം 8 മണി കഴിഞ്ഞു .... - അമ്മ

8 മണിയോ അയ്യോ വൈകിയല്ലോ അമ്മക്ക് കൊറച്ചുകൂടി നേരത്തെ വിളിച്ചൂടായിരുന്നോ,
ഇപ്പോ ഞാൻ വൈകിയില്ലേ... - അച്ചു

എടാ ചെർക്കാ മിണ്ടരുത് നീ കഴിഞ്ഞ 1 മണിക്കൂറായിട്ട് ഞാൻ നിന്നെ വിളിചോണ്ടിരിക്ക എന്നിട്ട് നീ എന്നെ കുറ്റം പറയുന്നോ ..... എണീച് പോയി റെഡി ആവാടാ.....
  
😁 sorry അമ്മ ഞാൻ ദാ പോയീ......🏃🏃
  
🍂🍂
 
ടിഗ് ടോങ്.......
 
ദേ മനുഷ്യാ അതാര വന്നേ ന്ന് ഒന്ന് നോക്കിക്കേ ... - അമ്മ

അതിപ്പോ നോക്കാനെന്തിരിക്കുന്നു നമ്മുടെ മോന്റെ വൽ തന്നെ ആവും അല്ലാതെ ഈ നേരത്ത് ആരുവരാനാ..... - അച്ഛൻ

എന്തായാലും നിങ്ങൾ പോയി നോക്ക്..

ആ ശരി നോക്കാം

(അച്ഛൻ വാതിൽ തുറക്കുന്നു)

ആ ഇതാര് എന്റെ മോന്റെ വാലോ???? - അച്ഛൻ

അച്ഛാ ആക്കല്ലേ .... - കണ്ണൻ

ആരാ മനുഷ്യാ അത് കണ്ണനാണോ??? -അമ്മ

അതെ അമ്മ കണ്ണനാ ..... ഈ അച്ഛൻ രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നേക്കുവാ.....

നിന്നെ എന്നും രാവിലെ ചൊറിഞ്ഞില്ലേൽ എന്റെ അന്നത്തെ ദിവസം പോക്കാടാ ...😁😁

ഓ ആയിക്കോട്ടെ എവിടെ എന്റെ chunk????
 
ഓ അവൻ ഇപ്പോ എണീച്ചതെ ള്ളൂ നീ ഇരിക്ക് ഞാൻ ചായ എടുക്കാം

ചായ മാത്രാക്കണ്ട കഴിക്കാനും കൂടെ എടുത്തോ അമ്മേ ഞനൊന്നും കഴിച്ചില്ല...😁😁

ഓ നിന്റെ വീട്ടിൽ ഒന്നും ഉണ്ടാക്കുന്നില്ലേ ചെർക്കാ....- അച്ഛൻ

ഉണ്ട് പക്ഷെ ഈ അമ്മേടെ കൈ കൊണ്ട് ഇണ്ടാക്കിയതെ ഞാൻ കഴിക്കൂ....

ഓ അപ്പോ നീ എന്നെ മുടിപ്പിക്കും അല്ലെടാ.....

അച്ഛാ.......😡

നിങ്ങളൊന്ന് നിർത്തോ കൊറേ നേരായി തൊടങ്ങീട്ട് . നീ വാട കഴിക്കാം,

ദാ വരണു അമ്മേ , അപ്പോ കഴിച്ചിട്ട് കാണാം അച്ഛാ 😁😁😁😁😁😁

ഓ ചെല്ല് ചെല്ല്.....

(അതെ സമയം അച്ചു താഴേക്ക് വരുന്നു)

ഓ നീ വന്നോ .... - അച്ചു

Yes my dear....😁😁😁

🍂🍂

ഇതാണ് എന്റെ കുടുംബം ,
കുടുംബമല്ല എന്റെ ലോകം
എന്റെ അച്ഛൻ മഹാദേവൻ മഹി എന്ന് വിളിക്കും ,
പിന്നെ മാഹിയേട്ടന്റെ സ്വന്തം ദേവി എന്റെ അമ്മ ശ്രീദേവി, 
പിന്നെ എന്റെ എല്ലാ കുരുത്തക്കേടിനും എന്റെ കൂടെ നിൽക്കുന്ന എന്റെ ഒരേഒരു friend കണ്ണൻ ന്ന് വിളിക്കുന്ന അരുൺ

🍂🍂🍂

നീ കഴിച്ചു കഴിഞ്ഞെങ്കിൽ വാ പോവാം .... - അച്ചു

ആ പോവാം.....- കണ്ണൻ

നോക്കി പോണെടാ മോനെ... - അമ്മ

അവനെ ഞാൻ നോക്കാം അമ്മേ ... - കണ്ണൻ

നിനക്കതിന് അവനെ നോക്കാനൊക്കെ സമയം ണ്ടാവോ നിനക്ക് വായ് നോക്കണ്ടേ...😁😁😁.....- അച്ഛൻ

ഇങ്ങേരെ ഞാൻ ഇന്ന്......(in mind)

😁😁😁😁 വാടാ പോവാം.. - അച്ചു
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

To be continue. .....

മായാലോകം 💕💕Dove le storie prendono vita. Scoprilo ora