🍃
🍃🍃
🍃🍃🍃
നിന്നോട് ഞാൻ എപ്പഴാടാ പറഞ്ഞത്
എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന്"?ജാനി ആദിലിൻ്റെ നേർക്ക് ചീറി.
ജാനിയുടെ പെട്ടെന്നുള്ള ഈ ഭാവപ്പകർച്ച കണ്ടു ക്ലാസ് ഒന്നടങ്കം ഞെട്ടി.
അവരാരും ജാനിയെ ഇത്ര രോഷാകുലയായി ഇതുവരെ കണ്ടിട്ടില്ല.
അവളുടെ കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ ഇടയ്ക്ക് ചിരിച്ചട്ടഹസിക്കുന്നതും അവന്മാരുടെ തോളിലൊക്കെ അടിച്ചു കൊടുക്കുന്നതും ഒഴിച്ചാൽ ഒരുപാട് ഒച്ചയുയർത്തി അവൾ അങ്ങനെ സംസാരിക്കുന്നത് അവർ ഇതുവരെ കണ്ടിട്ടില്ല...
എന്നതുകൊണ്ട് തന്നെ ഇപ്പോൾ ജാനിയുടെ ഈ അലർച്ച അവർക്കൊരു ഞെട്ടൽ തന്നെയായിരുന്നു....
ക്ലാസിലെ കുട്ടികൾ ജാനിയുടെ നേർക്കാണ് അന്തംവിട്ട് നോക്കുന്നതെങ്കിൽ അവളുടെ കൂട്ടുകാർ ആദിലിനു നേരെയാണ് പകച്ചു നോക്കുന്നത് .
ഇത്ര വലിയൊരു കള്ളം അവനിൽ നിന്നും അവരാരും പ്രതീക്ഷിച്ചിരുന്നില്ല.
ഒരാളെ പ്രണയിക്കുന്നതൊക്കെ സർവ്വസാധാരണമാണ്.
പക്ഷേ അയാൾക്ക് തിരികെ ആ പ്രണയം ഇല്ല എന്ന് കരുതി മറ്റാർക്കും അയാൾ സ്വന്തമാക്കാതിരിക്കുന്നതിന് വേണ്ടി ഇത്തരം നുണക്കഥകൾ പ്രചരിപ്പിക്കുന്നതും ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ പടർത്തുന്നതുമൊക്കെ തീർത്തും ന്യായീകരികരണമർഹിക്കാത്ത കാര്യങ്ങളാണ്....
ജാനിയുടെ അലർച്ച കേട്ടപ്പോൾ തന്നെ ആദിൽ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു എന്ന് അവർക്ക് ബോധ്യമായി കഴിഞ്ഞിരുന്നു.
അവളുടെ ദേഷ്യവും സങ്കടവും കലർന്ന ഈ ശബ്ദത്തിനുപരി അവളുടെ സത്യസന്ധതയും നിസ്സഹായാവസ്ഥയും തെളിയിക്കാൻ അവർക്ക് യാതൊരുവിധ തെളിവും ആവശ്യമായിരുന്നില്ല.
അങ്ങനെയൊരു ബന്ധം അവർ തമ്മിൽ ഇല്ലാതിരുന്നത് കൊണ്ടാണല്ലോ ഇത്രയും ആൾക്കാരുടെ മുന്നിൽവച്ച് അവനെ ചോദ്യം ചെയ്യുവാൻ അവൾ തയ്യാറായത്.
ВЫ ЧИТАЕТЕ
Paradise 💚💜✨
Любовные романыOrupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol i...