🥀
🥀🥀
🥀🥀🥀
ശ്രീഹരിയോടൊപ്പം ബൈക്കിൽ അവൻ വർക്ക് ചെയ്യുന്ന പുതിയ ഓഫീസ് സമുച്ചയത്തിന് മുന്നിൽ വന്നിറങ്ങുമ്പോൾ ജാനിയുടെ മുഖത്ത് പതിവില്ലാത്ത വിധം എന്തിനെന്നറിയാത്ത ഒരുതരം സംഘർഷം നിഴലിച്ചിരുന്നു.
അത് ശ്രീഹരി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
തന്നോടൊപ്പം എവിടെയെങ്കിലും യാത്ര പുറപ്പെടുമ്പോൾ ജാനി ഇതുപോലെ അസ്വസ്ഥയാകുന്നത് ശ്രീഹരിയുടെ അറിവിൽ ഇതാദ്യമാണ്.
സാധാരണ aval ഇങ്ങനെയല്ല....
വീട്ടിൽ തന്നെ അടച്ചുമൂടി കഴിയുന്ന അവൾക്ക് എവിടെയെങ്കിലും ഇങ്ങനെ യാത്ര പുറപ്പെടുവാനുള്ള അവസരം കിട്ടുമ്പോൾ ആ അവസരത്തെ അവൾ ഒരുപാട് ഇഷ്ടത്തോടെ തന്നെ വിനിയോഗിച്ചിരുന്നു.
പക്ഷേ ഇപ്പോൾ.....!!!!????
ഇനി താനുമായി വിവാഹം ഉറപ്പിച്ചതിന് ശേഷം തങ്ങൾ തമ്മിൽ ഇത്രയും നാൾ ഉണ്ടായിരുന്ന ബന്ധത്തിന് പുറമേ മറ്റൊരെണ്ണം പുതിയതായി ഉടലെടുത്തതിന്റെ അസ്വസ്ഥതകൾ ആകുമോ അവളുടെ മുഖത്ത് എന്ന് ശ്രീഹരിക്ക് നേരിയ സംശയമുണ്ടായിരുന്നു.
മുൻപ് അവൾ തന്നോട് എങ്ങനെയാണോ ഇടപഴകിയിരുന്നത് അതുപോലെതന്നെ ഇനിയും അങ്ങോട്ട് തുടരണമെന്നാണ് ശ്രീഹരിയും ആഗ്രഹിക്കുന്നത്.
ബന്ധങ്ങളുടെ ആഴം വർദ്ധിക്കുവാൻ പോകുന്നു ,അല്ലായെങ്കിൽ വർദ്ധിച്ചു തുടങ്ങി കഴിഞ്ഞിരിക്കുന്നു
എന്നതിന് പുറമേ
അവൾ തന്നെ പഴയതുപോലെ നല്ലൊരു സുഹൃത്തായി തന്നെ കാണണമെന്നാണ് അവൻറെയും ആഗ്രഹം.
എന്നാൽ ഇവയ്ക്കെല്ലാം ജാനിയിൽ എന്തൊക്കെയോ തടസ്സങ്ങൾ ഉണ്ടായത് പോലെ......
ഒരുപക്ഷേ പുതിയ സ്ഥലം പുതിയ ആളുകളെ പരിചയപ്പെടാൻ പോകുന്നതിന്റെ ആകുലതകൾ ആകാം ഇപ്പോൾ അവളിൽ .
അല്ലായെങ്കിൽ താൻ തൊട്ടു മുൻപ് കരുതിയത് പോലെ തങ്ങളുടെ ബന്ധത്തിൻറെ പുതിയ വഴിത്തിരിവ് അവൾ പൂർണമായും ഉൾക്കൊള്ളുവാൻ പ്രയാസപ്പെടുന്നു എന്നതാകാം.
ESTÁS LEYENDO
Paradise 💚💜✨
RomanceOrupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol i...