കുറച്ച് നേരം നിന്നതിനു ശേഷം ഒരു ചെറുപുഞ്ചിരിയോടെ തന്റെ കരഞ്ഞു കലങ്ങിയ ഇരുമിഴികളും ആരും കാണാതെ തുടച്ച് ....അവന്‍ അവിടെ നിന്നും തിരികെ നടന്നു.......പെട്ടെന്ന് ആണ് ആരോ അവനെ പിറകില്‍ നിന്നും വിളിക്കുന്ന ശബ്ദം അവന്‍ കേട്ടത്
👤:ഹേയ്.... സീനിയർ....
അവളുടെ ആ ശബ്ദം അവന്റെ കത്തുകളില്‍ മുഴങ്ങി കേട്ടതും അവന്റെ ഹൃദയം ഇടുപ്പ് അതിവേഗത്തില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി....ഇത് തന്റെ സ്വപ്നം ആണോ യാഥാര്‍ത്ഥ്യം ആണോ എന്ന് തിരിച്ച് അറിയാന്‍ വേണ്ടി അവന്‍ ശബ്ദം കേട്ട് വശത്തേക്ക് തിരിഞ്ഞു നോക്കി......
തന്റെ മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ കൈ വീശി കാണിക്കുന്ന നിത്യയെ കണ്ടതും അവന്റെ മിഴികള്‍ക്ക് തിളക്കമേറി കൊണ്ടിരുന്നു അതു പോലെ തന്നെ അവന്റെ ചുണ്ടുകളിൽ മധുരമായ ഒരു ചിരി പടർന്നു പിടിച്ചു...... അവന് ഇപ്പോഴും ഇതൊരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.... ഇനി ഇതിപ്പൊ ഒരു സ്വപ്നമാണെങ്കിൽ പോലും അവൻ അതിൽ നിന്ന് ഒരു തിരിച്ച് വരവ് ആഗ്രഹിച്ചില്ല എന്ന് പറയാം.... അതുപോലെയാണ് അവന്‍ അവളിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാതെ, മതി മറന്ന് നോക്കിക്കൊണ്ടിരുന്നത്....പെട്ടെന്ന് തന്റെ അരികിൽ ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ് അവന്‍ തന്റെ സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് തിരിച്ച് വന്ന് ,തന്റെ മുമ്പിൽ നിൽക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചത്.....തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവന്റെ മിഴികള്‍ ഒന്നും കൂടി വിടർന്നു..... ആ കണ്ണുകളില്‍ സന്തോഷത്തേക്കാൾ ഏറെ അത്ഭുതമാണ് നിറഞ്ഞു നിന്നത്...
ŞİMDİ OKUDUĞUN
𝔲𝔫𝔰𝔭𝔢𝔞𝔨𝔞𝔟𝔩𝔢 𝔩𝔬𝔳𝔢❣️
Hayran KurguUnspeakable Love ♡ . . . . . . . . നമ്മുടെ ജീവിതത്തിലും കാണും ആരും അറിയാതെ നമ്മുടെ മനസ്സില്‍ ഒളിപ്പിച്ചുവെച്ച ഒരു പ്രണയം. ഇനി ഒരിക്കലും അവര്‍ തന്റെ സ്വന്തം ആവില്ല എന്നറിഞ്ഞിട്ടും അവരെ നമ്മൾ സ്നേഹിച്ചു കൊണ്ടിരിക്കും . . . . . ഈ കഥ അവരുടെ ആണ്...