ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
നാട്ടിലേക്ക് പോകാൻ എല്ലാം പാക്ക് ചെയ്ത് ട്രെയിനിനു വെയിറ്റ് ചെയ്ത് ഒരു ബെഞ്ചിൽ ഇരിക്കുവായിരുന്നു അവർ ഇരുവരും...
ഈ ബാംഗ്ലൂരിലേക്ക് ആദ്യമായി എത്തിയപ്പോൾ അവൾടെ മനസ്സ് സ്വന്തം നാടിനെ ഓർത്തു വിങ്ങിയിരുന്നു.. എന്നാൽ ഇന്ന് എല്ലാം ഉപേക്ഷിച് ഇവിടെ നിന്ന് യാത്ര പോകുമ്പോഴും അവൾടെ മനസു വിങ്ങി.. അതവനെ ഓർത്തായിരുന്നു... അവൻ കൊടുത്ത പ്രണയത്തെ ഓർത്തായിരുന്നു.. അവൻ നൽകിയ ഓർമകളെ കുറിച്ചോർത്തായിരുന്നു..
ജിത്തു : മോളെ നീ ഏട്ടനെ വെറുക്കുന്നുണ്ടൊ ?
ജിത്തു ഒരു നിമിഷം ജിയെ നോക്കി ചോദിച്ചു
ജിയ : ഏട്ടാ 🥺
ജിത്തു : ഈ ഏട്ടൻ കാരണം മോൾക് മോൾടെ പ്രണയത്തെ നഷ്ടമായിന്ന് തോന്നുന്നോ
ജിയ : ഒരിക്കലും ഇല്ല ഏട്ടാ.. എന്റെ ഇഷ്ടങ്ങൾ എന്റെ ഏട്ടൻ എന്നും നടത്തി തന്നിട്ടേ ഒള്ളു.. പക്ഷെ ഇവിടെ തെറ്റു പറ്റിയത് എനിക്കാണ്.. എന്നെങ്കിലും ഒരിക്കൽ ഉപേക്ഷിക്കാൻ വേണ്ടി സ്നേഹിച്ചതാണ് എന്നെ എന്നെനിക് അറിയില്ലായിരുന്നു.. ഏട്ടൻ പറഞ്ഞതാ ശെരി.. നമ്മളെ പോലെ ഉള്ളവർക്ക് വല്യ വല്യ ആഗ്രഹങ്ങൾ ഒന്നും തന്നെ പാടില്ല...
അവൾടെ കണ്ണുകൾ നിറഞ്ഞു വന്നതും ജിത്തു അവളെ ചേർത്ത് പിടിച്ചു.. അവൾ മെല്ലെ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു..
അങ്ങനെ സമയം കടന്ന് പോയതും ട്രെയിൻ അന്നൗൺസ്മന്റ് വന്നു കഴിഞ്ഞു
" യാത്രകാരുടെ ശ്രദ്ധക്ക് , മുംബൈയിൽ നിന്നും കന്യാകുമാരി വരെ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് അല്പസമയത്തിനകം പ്ലാറ്റ്ഫോം നമ്പർ 1 ഇൽ എത്തി ചേരുന്നതാണ് "
YOU ARE READING
THE BROKEN WINGS
Fanficഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം