മായാജാലം 🤍

45 4 1
                                    






ആ വെള്ള ക്യാൻവാസിൽ അവൻ തന്റെ കൈകളാൽ മായാജാലം തീർത്തു  ചുറ്റുമുള്ള ഒന്നിനെ പറ്റിയും അവൻ ചിന്തിച്ചില്ല  തെരുവ് വീധികളിൽ നിന്നുള്ള ശബ്ദം അവനെ തടസപ്പെടുത്തിയില്ല അവൻ താൻ ചെയ്യുന്ന പ്രവർത്തിയിൽ മുഴുകിയിരിക്കുവാണ്

"ഇതിന് എന്താ വില...

ആ ശബ്ദം കേട്ടതും  വരച്ചുകൊണ്ടിരുന്ന അവന്റെ കൈകൾ നിശ്ചലമായി ആ സ്വരത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു

"ചോദിച്ചത് കേട്ടിലെ ഇതിന് എന്താ വില..."

താൻ വരിച്ച ഒരു പെയിന്റിംഗ് കാണിച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ ചോദിക്കുന്നവനെ അവനോന്നു കൂർപ്പിച്ചു നോക്കി

"അത് വിൽക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..."

ഇത്തിരി കടിപ്പിച്ചു തന്നെയാണവൻ മറുപടി പറഞ്ഞത്   അത് കേട്ടതും എതിരെ നിൽക്കുന്നവന്റെ  ചുണ്ടിലെ ചിരിയുടെ മാറ്റ് കൂടി

" പിന്നെന്തിനാ ഈ ചിത്രം ഇവിടെ വെച്ചിരിക്കുന്നത്... എന്താ എനിക്ക് പ്രശസ്ത ചിത്രക്കാരൻ അനന്തപത്മനാഭന്റെ ചിത്രം വാങ്ങാനുള്ള ശേഷിയില്ലന്ന് കരുതിയാണോ തരാത്തത്... "

ചുണ്ടിലെ ചിരിയോട്ടും മാറാതെ തന്നെ നോക്കി ചോദിക്കുന്നവനെ കണ്ട് എന്ത് പറയണം എന്നറിയാതെ നിന്നുപോയി അനന്തൻ

" ദയവ് ചെയിതെന്നെ ഉപദ്രവിക്കരുത്...  അധിക നേരമിവിടെ വന്നിങ്ങനെ നിൽക്കുന്നത് തന്നെ ആരെല്ലും കണ്ടാൽ പിന്നെയത് മതി... "

അതിനുള്ള മറുപടി പറയും മുൻപെ അവിടേക്കൊരാൾ വന്നു

"തമ്പ്രാ പോകാനുള്ള സമയമായി... കോവിലിൽ പൂജയുണ്ട്..."

ആയാൾ അത് പറഞ്ഞെപ്പോൾ അവന്റെ മുഖത്തെ ചിരി മങ്ങി അനന്തനെയൊന്ന് നോക്കി അവൻ അയാൾക്കൊപ്പം നടന്നു അത്  നോക്കി നിന്ന  അനന്തന്റെ കണ്ണിൽ നിന്നും രണ്ട് നീർ തുള്ളികൾ താഴെക്ക്  പതിച്ചു

"നീയെനിക്ക് വെറുതെ മോഹം തരുവാ വർദ്ധ.."

അനന്തൻ കുറച്ച് സമയമങ്ങനെ നിന്ന ശേഷം വീണ്ടും തന്റെ വരയിലേക്ക് തിരിഞ്ഞു പക്ഷെ അവനതിന് കഴിഞ്ഞില്ല മനസ്സിൽ ഒരുവന്റെ മുഖം മിഴിവോടെ തെളിഞ്ഞു വന്നു പിന്നെ അവിടെ നിൽക്കാതെ തന്റെ ചിത്ര ശാല അടച്ചവൻ വീട്ടിലേക്ക് നടന്നു  പോകും വഴി അവനോർക്കുവായിരുന്ന് വർദ്ധനെ ആദ്യമായി കണ്ട ദിവസത്തെ പറ്റി

You've reached the end of published parts.

⏰ Last updated: Oct 17 ⏰

Add this story to your Library to get notified about new parts!

മായാജാലം 🤍Where stories live. Discover now