" ichaya .. I LOVE YOUUU .. " മുന്നിൽ ഒരു റോസാ പൂവും പിടിച്ചു കൊണ്ട് പറയുന്നവനെ ആൻഡ്രി ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ മുഖത്തോടെ നോക്കി ..
" മുന്നിൽ നിന്ന് മാറട .. " അഹ് കുഞ്ഞു ചെറുക്കനെ തള്ളി മാറ്റി മുന്നോട്ട് നടന്നു ..
ആൻഡ്രി സെബാസ്റ്റ്യൻ .. സെബാസ്റ്റ്യന്റെയും സാറയുടെയും ഏക മകൻ .. കോടി കണക്കിന്റെ സ്വത്തിന്റെ ഏക അവകാശി ..
ജോയാൽ വർഗീസ് .. വർഗീസിന്റെയും ഇവയുടെയും ഏക മകൻ .. വർഗീസ് രാഷ്ട്രീയക്കാരനാണ് ഇവ ഹോം കേക്ക് മേഡറാണ് ..
ജോയൽ എന്ന ജോ +2 വിദ്യാർത്ഥിയാണ് .. ആൻഡ്രി സെബാസ്റ്റ്യനിലെ സിയോ ആണ് .. ജോയലിൻ 10 ത്തിൽ ഉള്ളപ്പോൾ ആൻഡ്രി ഡിഗ്രി ലാസ്റ്റ് ഇയറിലായിരുന്നു അപ്പോഴാണ് അവനെ കണ്ടത് .. കണ്ടതിന്റെ പിറ്റേ ദിവസം തന്നെ അവനെ പോയി പ്രൊപ്പോസ് ചെയ്ത് കേൾക്കേണ്ട താമസം ആൻഡ്രി ഒരു തല്ലും കത്തുന്ന ഒരു നോട്ടവും നൽകി പോയി ..
പിന്നെ അവനെ കാണുമ്പോൾ ഒക്കെ പ്രൊപ്പോസ് ചെയ്യുന്ന പണിയാണ് എത്രാളുടെ മുന്നിൽ വെച്ച് അപമാനിച്ചാലും അവൻ ഒരു ഉളുപ്പുമില്ലാതെ പിറ്റേ ദിവസം അതെ പോലെ ഒരു റോസാ പൂവും കാണിച്ചു പ്രൊപ്പോസ് ചെയ്യും .. ഇതിപ്പോൾ തുടങ്ങീട്ട് 2 വർഷം ഒക്കെയായി ..
" എന്റെ ജോ .. ഇനിയെങ്കിലും ഈ പ്രൊപ്പോസ് മാറ്റി പിടി .. കണ്ട് കണ്ട് എനിക്ക് തലക്കടിച്ചു കൊല്ലാൻ തോന്നുന്നു .. " ജോയുടെ കൂട്ടുകാരനിൽ ഒരുവൻ നിരസത്തോടെ പറഞ്ഞു ..
" അങ്ങനെ ഒന്നും മാറ്റി പിടിക്കില്ല മോനെ .. എപ്പോഴാണോ അങ്ങേര് എന്റെ പ്രൊപ്പോസൽ അക്സെപ്റ് ചെയ്യുന്നത് അന്ന് ഞാൻ മാറ്റി പിടിക്കും അത് വരെ ഇത് തന്നെ .. " പ്രണായത്തോടെയുള്ള അവന്റെ വർത്തമാനം കേട്ട് കൂട്ടുക്കാർ ഒക്കെ നിനക്ക് ഭ്രാന്താട പറഞ്ഞു അവിടെ നിന്ന് പോയി ..
ജോ ഇപ്പോഴും റോസും പിടിച്ചു ആൻഡ്രി പോയ വഴിയിൽ നോക്കി ഇരിക്കുവാണ് .. അപ്പോഴും ചുണ്ടിൽ ഒരു കള്ള ചിരിയുണ്ട് ..