"നിക്കുന്ന നിപ്പ് നോക്ക്.. രണ്ടാഴ്ച്ച മുന്നേ എന്നോട് എന്തൊക്കെയോ പറയണെണ്ടായല്ലാ.. എന്നിട്ട് അവൻ നടുറോട്ടിൽ തല്ലൊണ്ടാക്കിട്ട് വന്നെക്കുന്നു.. അതും കോളജ് പിള്ളാരോട്.." ആൽബി ദേഷ്യം കൊണ്ട് വിറക്കുവാണ്.. മുന്നിലായി കുട്ടൻ തലകുനിച്ച് നിൽക്കുന്നുണ്ട്.. കൂടെ അഭിരാമിയും.
"ഡാ കോപ്പെ.. നിനക്കെന്താട ഇപ്പൊ നാക്കില്ലേ എഹ്? PSC റാങ്ക് ലിസ്റ്റ് ൽ പേരൊള്ളവനാ.. ഇതിപ്പോ കേസ് ആയിരുന്നെങ്കിലോ!!! തീർന്നേനെ അവടെ നിൻ്റെ ഭാവി.." ആൽബി വീണ്ടും കലിപ്പ്..
"ഞാൻ പിന്നെ എന്ത് ചെയ്യാനരുന്നു എന്ന ആൽബി നീ പറയണേ? എൻ്റെ പെണ്ണിനെ തൊട്ടവനെ അയ്യോ മോനേ ഇതൊക്കെ തെറ്റല്ലേ എന്ന് ഉപദേശിച്ചിട്ട് വരണാരുന്നോ ? " കുട്ടൻ അവസാനം വാ തുറന്നു.
"അങ്ങനെ അല്ല കുട്ടാ.. പബ്ലിക് place il നിന്ന് അടിച്ചത് എന്തിനാന്ന് അല്ലേ ഞാൻ ചോദിച്ചേ.. നിനക്ക് ഇപ്പൊ ഒരു പോലീസ് കേസ് ഒക്കെ വന്ന് പെട്ടാ അറിയാലോ.. ലിസ്റ്റിന്നെ പുറത്താ നീ.. അതുകൊണ്ട് തല്ല് കൊടുക്കുമ്പോ ഇച്ചിരി ആളൊഴിഞ്ഞ പ്രദേശം നോക്കി കൊണ്ടോയിട്ട് ചെയ്യ്.. അതാവുമ്പോ പ്രശ്നം ഇല്ലല്ലോ... " Alby കുറച്ച് മയത്തിൽ പറഞ്ഞുകൊണ്ട് അവൻ്റെ തോളിൽ കൈ വെച്ചു.
"ആഹ് best.. ഉപദേശിക്കാൻ പറഞ്ഞിട്ട് ദേ ആലു.. ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്.." അഭി മുഖം വീർപ്പിച്ചു കൊണ്ട് സോഫയിലേക്ക് ഇരുന്നു.
"അല്ല അഭികുട്ടാ അവൻ ചെയ്തതിൽ തെറ്റ് ഒന്നുല്ലല്ലോ.. നിൻ്റെ കയ്യ-"
"അവൻ എൻ്റെ കയ്യിൽ പിടിച്ചതിന് ഉള്ളത് ഞാൻ അവന് അപ്പോൾ തന്നെ കൊടുത്തു.. ഇവൻ ആരാ അവനെ അടിക്കാൻ.."
"ഞാൻ നിൻ്റെ മറ്റവൻ.. ദേ അഭി.. എൻ്റെ വായിൽ ഇരിക്കുന്നത് നി കേക്കും.."
"ഒന്നു പോടാ.." അഭി കൈ രണ്ടും മുന്നിൽ പിണച്ച് കെട്ടി മുഖം വീർപ്പിച്ച് തലവെട്ടിച്ചു.
"എൻ്റെ ഇത്ത.. ഇത്തയെങ്കിലും ഇത് കേക്കണം.. ഞാൻ കോളജിന് പുറത്ത് ഇവനെ കാത്ത് നിക്കണേർന്ന്.. അപ്പോ അവടെ എൻ്റെ പുറകെ നടക്കണ ഏതോ ഒരു ചെക്കൻ.. അവൻ വന്ന് എന്നെ ഓരോന്ന്.. എന്തൊക്കെയോ പറഞ്ഞ്.. എൻ്റെ കയ്യിൽ പിടിച്ചപ്പോ അപ്പോ തന്നെ അവൻ്റെ ചെകിളം പൊത്തി ഞാൻ ഒന്ന് കൊടുത്തു.. ഈ സീൻ കണ്ടണ്ട് ആണ് ഇവൻ വന്നത്.. വന്നതും ആ ചെക്കനെ ചവിട്ടി റോട്ടിലേക്ക് ഇട്ട് അച്ചാലം പുച്ചാലം ഇടി ആരുന്ന്.. അവൻ എൻ്റെ കയ്യിൽ പിടിച്ച് എന്ന് തന്നെ ഇടി കഴിഞ്ഞപ്പഴാ അവൻ അറിഞ്ഞത്.. ഇങ്ങനെ കണ്ടവരോട് കാര്യം അറിയാതെ ഇടി വെക്കാൻ പോവുന്നെ എന്തിനാ.. എനിക്ക് അങ്ങ് ദേഷ്യം വരുന്നുണ്ട്.. അവൻ്റെ നോട്ടം കണ്ടാ.. ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ.." അഭി ദേഷ്യത്തോടെ പറഞ്ഞു നിർത്തി.
YOU ARE READING
FortKochi Boys (TK/YM) A malayalam FF
Fanfiction"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...