എൻ്റെ ഒരു ദിവസം

365 28 19
                                    

പ്രഭാത സൂര്യൻ്റെ നേർത്ത കിരണങ്ങൾ മുഖത്തോട്ട് വന്നു വീണുക്കോണ്ടിരുന്നു Edward ൻ്റെ കൈ പിടിച്ച് നടകുന്ന ഞാൻ.. പൈൻ മരങ്ങൾക്ക് പകരം നല്ല കേര വ്രക്ഷങ്ങൾ ആണ്, സ്വപനം യാഥാർഥ്യം ആയപ്പോലെ..
ഒരോ നിമിഷവും ഞാൻ ആസ്വതിച്ചു... പതിയെ Edward എന്നെ ചെർത്തു പിടിച്ചു..
trRiiing.. trRiiing....
പ്ലീസ് ആ alarm ഒന്നു Off ചെയ്യു...
പടക്ക്... എന്തോ വീണു .. ഞട്ടീ ഞാൻ കണ്ണു തുറന്നു...
മുമ്പിൽ വട യക്ഷിയെ പോലെ ശില്പ .. "ഡീ എണീക്ക് 7: 15 ആയി .. ക്ലാസിൽ വരണില്വ?..
ശ്ശോ! അപ്പോ ഞാനീ കണ്ടത് സ്വപ്നo ആയിരുന്നോ??
ശിൽപ്പേ മോളെ .. നിന്നെ ഞാനിന്ന് കോല്ലും...
എൻ്റെം എഡ്‌വേർടിൻ്റെം കിസിങ്ങ് സീൻ ആണ് നീ നശിപിച്ചത്..
അവളെ പിടിച്ചു താഴെ ഇടാനായ് താഴെ ഇറങ്ങി കാലു തെറ്റി തറയിൽ വീണു..
പിടിച്ചു എഴുന്നെൽപ്പികുന്നതിനു പകരം ആർത്തു ചിരിക്കുന്ന ശീതു... ആ പല്ലിനു ഇട്ട് രണ്ട് കോടുക്കാൻ ആണ് ആദ്യം തോന്നിതു... പിന്നെ എല്ലാ ബഹളങ്ങൾകിടയിലും ഒന്നും അറിയാതെ ഒരു പിഞ്ചു കുഞ്ഞിനെ പോല്ലെ ഉറങ്ങുന്ന സൗമ്യ.. അതിനും വേണം ഒരു കഴിവ്....
ഒന്നും മിണ്ടാതെ പല്ല് തേക്കാൻ പോയി... അതു കഴിഞ്ഞ് Messillottu ...
പ്രാതൽ കഴിഞ്ഞ് നൂറ്റിഅമ്പതിയെട്ട് പടികൾ ഉള്ള പാലം കേറി ഇറങ്ങി ക്ലാസിലോട്ട് ...
ക്ലാസിലെ ബഹളങ്ങൾക്കിടയിലും edWard മാത്രം ആയിരുന്നു മനസ് നിറയെ.. ഇനിയും edward ഉം ആയി ഉള്ള സീൻസ് തരണെ എന്നും ഒർത്തു ഇരിക്കുന്നതിനു ഇടക്ക് സർ കേറി വന്നു ക്ലാസ് തുടങ്ങി ..ശ്ശോ ! ഒരു കഥ മുഴുവനാക്കാൻ സമ്മതിക്കില്ല, അപ്പോഴെക്കും കേട്ടിയെടുക്കും.. എന്ന് മനസിൽ പറഞ്ഞ് Book എടുത്തു .. മുമ്പിൽ തന്നെ edward ഉം Bellaയും.. Bella ക്കു ഇട്ട് രണ്ട് കുത്തുവെച്ചു കൊടുത്തു... ശരിയാ ഇന്നല്ലെ വരെ Bella യെ എനിക്ക് ഇഷ്ടാർന്നു... പക്ഷെ ഇന്ന് .. ആ സ്വപനത്തിനു ശേഷം edward എൻ്റെ മാത്രം ....... പേനെടെ നിബ് പോട്ടി... പിന്നെ രേവൂൻ്റെ കയീന്ന് ഒരു Ballpoint പെൻ മേടിച്ചു എഴുതി തുടങ്ങി... plasmidസും.. operonസും.. Vectorസും നിറഞ്ഞ് നിന്ന ക്ലാസ്.. Biotech എടുക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കോണ്ടു എല്ലാം എഴുതി എടുത്തു ..
4 വർഷങ്ങൾക്കു മുമ്പാണ് 12th കഴിഞ്ഞ് ചോറിയും കുത്തിയിരുന്ന എൻ്റെ മുമ്പിലോട്ട് അച്ഛനും അമ്മയും ഇതുവരെ ചോദിക്കാത്ത ചോദ്യവും ആയി കടന്ന് വന്നു... ഇനി എന്നാ പ്ലാൻ?? Biotech ഏടുക്കാം എന്ന് വിചാരികന്നു.. (ഒന്നും അറിഞ്ഞിട്ടല്ല നല്ല ഗമ്മയുള്ള പേരു.. അത്രേ വിചാരിച്ചുള്ളൂ)
Biotecho ?? അച്ഛൻ്റെ ആദ്യ പ്രതികരണം അതായിരുന്നു..
അമ്മ അത് എന്താണെന്ന മട്ടിൽ എന്നെ നോക്കി നിന്നു
ഞാനും നിസ്സഹായായി നിന്നു...
പിന്നെ TV Serial ലോകതോട്ട് തിരിച്ചു പോയി.
ഒന്നും മിണ്ടാതെ രണ്ടു പെരും താഴോട്ടു ഇറങ്ങി..
വൈകിട്ടു വീട്ടിൽ ഒരു പട തന്നെ വന്നു .. എൻ്റെ future ആണ് ഇന്നെതെ വിഷയം... enginering Cs, CA Nursing അങ്ങനെ options ഒരുപാട് വന്നു ..പക്ഷെ ഞാൻ തീർത്തു പറഞ്ഞു " എന്നെ പഠിക്കാൻ വിടാണെൽ Biotech നു വിട്ടാൽ മതി, ഇല്ലേൽ ഞാൻ പഠിക്കണില്ല... അവസാനം അവർ ആയൂഥം വെച്ച് കിഴടങ്ങി: എന്നെ Biotechnu ചെർത്തു... ഹായ്, ഇത്രേം ഓർത്തു എടുത്തേപ്പോഴേക്കും ക്ലാസ് കഴിഞ്ഞു.
ഉച്ചക്ക് നേരെ Messilotu.
Lunchനു സാമ്പാർ ഉണ്ട് ബോധിച്ചു നന്നായിട്ടു തന്നെ..
തലക്ക് മീതെ ഉദിച്ചു ഉയരുന്ന സൂര്യൻ.. ഉച്ചക്ക് കഴിച്ച ചോറും സമ്പാറും ദഹനപ്രക്രിയകളിൽ പങ്കുചെർന്നു എന്നത് ഉറക്കം കണ്ണുകളിൽ തൂങ്ങിയപ്പോ ആണ് മനസിലായത്.. ആ പ്രപഞ്ച സത്യം പഠിപ്പിച്ചു തന്ന Biology സർനെ ഓർത്തു രണ്ടു മിനിറ്റ് ഇരുന്നു ..
പഠക്ക്.. തലയിൽ ഒരു chalK pieCe.. എന്നാ ഏതാ അറിയാൻ ചുറ്റും നോക്കി..
സർ ആണ്
" അവിടെം ഇവിടെം നോക്കി ഇരിക്കാൻ ആണെൽ ഇങ്ങോട്ട് എന്തിനാ വരണെ"
അഭിമാനത്തിൽ ചെറുതായി പോറലെറ്റു... ഒന്നും മിണ്ടാതെ ഇരുന്നു:..
പിന്നെ രണ്ടു ഹവർ edward ഉം ഇല്ല Bella യും ഇല്ല ഞാനും ഇല്ല....
സമയം 4:30 ക്ലാസ് കഴിഞ്ഞു ...നേരെ Meടilottu...
നല്ല ചൂടുച്ചായാ.. നിൻ്റെ തല എന്നെക്കാൾ ചുടാണോ എന്ന മട്ടിൽ എന്നെ നോക്കി ഇരിക്കുന്നു .. അതിനെ തുറിച്ചു നോക്കി പോറലെറ്റ അഭിമാനത്തേയും തലോടി ഞാൻ ഇരുന്നു.
എന്നെ സമാധാനിപ്പിക്കാൻ വന്ന പോലെ ഒരു തണുത കാറ്റ്..തട്ടത്തിൻ മറയതെ diaLogue പോലെ അത് എൻ്റെ മുഖത്തും മുടിയിലും എല്ലാം തട്ടി തടഞ്ഞ് പോയിക്കോണ്ടിരുന്നു...
മെസ്സ് ഹാളിലെ ബഹളങ്ങൾകിടയിലും സമാധാനത്തിൻ്റെ നിശബദ സേനഹത്തിൻ്റെ തലോടലായ് എനിക്ക് അതു അനുഭവപ്പെട്ടു... മഴക്ക് മുമ്പുള്ള മൂടൽ മനസ് വഴി മാറി സഞ്ചരിച്ചു തുടങ്ങി ... ഒരു തുള്ളി മഴക്കും ഒരോ കഥയാണ് .. ജാലകത്തിനു അടുത്തു ഇരുന്നു ആ കഥകൾ കേട്ടു ഇരുന്ന നിമിഷങ്ങളെ ഓർത്തു ചെറുതായ് പുഞ്ചിരിച്ചു...
ഇവൾ കൈവിട്ട് പോയി മക്കളെ:..രേഷമയുടെ Loud speaker വർക്ക് ചെയ്ത് തുടങ്ങി.. വേഗം എഴുന്നെറ്റ് glaടട കഴുകി പുറതെക്ക് നടന്നു.. മഴ പെയ്ത് ഇറങ്ങിയ വയൽ വരമ്പുകൾകിടയിലുടെ റൂമിലേക്ക് ..
ചെറുതായ് ചാറ്റൽ മഴ ഉണ്ട് കുട എടുക്കാതെ മഴ തുള്ളികളുടെ തലോടൽ ഏറ്റുവാങ്ങി റൂമിലോട്ട് .

എൻ്റെ ഒരു ദിവസംWhere stories live. Discover now