വേദന

223 23 19
                                    

ഇന്നെന്റെ സ്വപ്‌നങ്ങൾ പോലും എന്നോട് മുഖം തിരിക്കുമ്പോൾ വേദനമറക്കാൻ കണ്ണുനീർ എന്നിലേക്ക് മഴയായ് പെയ്തിറങ്ങുന്നു ...

കൊതിച്ചതൊക്കെയും വിധിക്കുമുന്നിൽ തകർന്നടിഞ്ഞപ്പോൾ സ്വപ്‌നങ്ങൾ മാത്രം ബാക്കിയാക്കി ജീവിതവും എന്നോട് പകരം വീട്ടിത്തുടങ്ങിയതുപോലെ...

ബന്ധങ്ങൾ സഹതാപത്തിന്റെ നോട്ടം കൊണ്ടെന്നെ  കരയിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുനീർ വീഴിക്കാതെ  ഞാൻ പിടിച്ചുനിൽക്കുന്നു...

ലോകരക്ഷിതാവിന്റെ ഔദാര്യത്തിനു മുന്നിൽ ആഗ്രഹങ്ങൾ കൈവിടാതെ ജീവിതപാതയിൽ ഏകാകിയായി യാത്രതുടരുന്നു ഞാൻ...

By
Rash

സ്വപ്നം Where stories live. Discover now