പെണ്ണ്..

441 45 44
                                    

അവളുടെ പുഞ്ചിരിയിൽ പോലും വേദനയുടെ കൂട്ടുണ്ടായിരുന്നു..

ബാല്യവും കൗമാരവും എന്നിൽനിന്നും അകന്നുപോയതായി അവളെ നോട്ടംകൊണ്ട് പ്രിയപ്പെട്ടവർ ഓര്മിപ്പിച്ചുകൊണ്ടേയിരുന്നപ്പോൾ..

വൈവാഹിക ജീവിതം സ്വപ്നം കാണാൻ തന്റെ പിതാവിന്റെ നിസഹായാവസ്ഥയിൽ അവൾ മറന്നുതുടങ്ങിയിരിക്കുന്നു..
സ്ത്രീധനമെന്ന മഹാവിപത്ത് എന്റെ സ്വപ്നങ്ങൾക്ക്മേൽ
കരിനിഴൽ വീഴ്ത്തി തന്നെ വീടിന്റെ നാലുചുമരുകൾക്കിടയിൽ ബന്ധിച്ചത് അവളെ തെല്ലൊന്നുമല്ല സങ്കടപെടുത്തിയത്...

പെണ്ണുകാണൽ എന്ന പേരിൽ അണിനൊരുങ്ങി നിന്നുകൊടുക്കുമ്പോൾ ഉള്ളിൽ ഒരുനീറ്റലായി ബാപ്പയുടെ കഴിവില്ലായ്മ എന്നെ പിന്നോട്ടേക് വലിക്കുന്നുണ്ടായിരുന്നു...
മാർക്കറ്റിൽ എന്റെ വില കൂടിക്കൊണ്ടേ ഇരിക്കുന്നു എന്നവൾക് അറിയാം..

"ഇതും നടക്കില്ല "എന്നു ബ്രോക്കറെ വർത്താനം എന്റെ ചെവിയിൽവന്നടിക്കുമ്പോൾ..
അപ്പുറത്തു ഉപ്പന്റെയും ഉമ്മന്റേയും നിസ്സഹായാവസ്ഥ ഞാൻ കണ്ടില്ലേലും ദീർഘനിശ്വാസത്തിൽ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്..

മൊഞ്ചു മാത്രമല്ല പണമാണ് പ്രധാനം എന്ന് എന്റെ ജീവിതം എന്നെ ഓർമിപ്പിച്ചു..

നാട്ടിലെ 16ഉം 17ഉം വയസ്സുള്ള പെൺകുട്ടികൾക്ക് കല്യാണആലോചന കൊണ്ട് നാട്ടിലിറങ്ങി നടക്കാൻ പറ്റുന്നില്ല എന്ന അടുത്തവീട്ടിലെ ഇത്താന്റെ സഹതാപത്തിന്റെയും പരിഹാസത്തിന്റെയും വാക്കുകൾ എന്നെ നോവിക്കുന്നില്ല എന്ന് വെറുതേ അവരെ ബോധിപ്പിക്കുമെങ്കിലും രക്ഷിതാക്കളുടെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ഞാൻ അറിയുന്നുണ്ട്..

കൂടപ്പിറപ്പുകൾ പോലും ദേഷ്യവും പരിഹാസവും കലർന്ന കണ്ണോടെ എന്നെ നോക്കുമ്പോൾ അയല്പക്കത്തു താമസിക്കുന്നവർക്ക് എന്ത് സഹതാപമാണ് എന്നോട് തോന്നേണ്ടത്..

അടുത്ത വീട്ടിലെ 16കാരി പെൺകുട്ടിയെ പെണ്ണ്കാണാൻ വന്നതും 10 പവനും ഡ്രെസ്സും മൊബൈലും കൊടുത്തതും ഒക്കെ ആ ഇത്താന്റെ വായിലെ വല്ല്യ വിഷയം ആയപ്പോൾ എനിക്ക് പുഞ്ചിരിയാണ് വന്നതെങ്കിലും അകത്തുനിന്നും ദീർഘനിശ്വാസം എനിക്കു കേൾക്കാൻ കഴിഞ്ഞു..

സ്ത്രീധനം.. Where stories live. Discover now