അവൾ മറ്റു പെണ്ണുങ്ങളെ പോലെ സാധാരണ പെണ്ണായിരുന്നു. അത്ര ചേലൊന്നും അല്ല. പക്ഷെ കൂട്ടുകാരികളുമായി അവൾ ഇരിക്കുമ്പോൾ ആരായാലും അവളെ തന്നെ ശ്രദ്ധിക്കും. അവൾ വയസ്സിനു വന്നതോടെ എല്ലാം മാറാൻ തുടങ്ങി. അവൾ നടക്കുന്ന തെരുവുകളിൽ പൂവാലന്മാർ വന്നു തിരക്കാൻ തുടങ്ങി. അവൾക്ക് എങ്ങനെയാ ഇത് കൈകാര്യം ചെയ്യെണ്ടദ്ദേന്നു അറിയുന്നില്ല. അത്ര ബുദ്ധിയൊന്നുമില്ല. അതിൽ ഒരു പൂവാലന്റ്റെ പ്രണയം പ്രകടിപ്പിക്കൽ ഇത്തിരി രസകരമായിരുന്നു. അവൻ ദിവസവും വീടിൻറ്റെ മുറ്റത്തു മിട്ടായി വെച്ചിട് പോവും. ഇവൾ അത് വല്യ കാര്യമാക്കാതെ ദിവസവും കഴിക്കും. പിന്നീട് ആ ചെക്കനിൽ നീന്നും ഫോൺ കോളുകൾ വരാൻ തുടങ്ങി. എങ്ങനെയാ നമ്പർ കിട്ടിയതെന്ന് ഒരു പിടിയുമില്ല. പുസ്തകത്തിനെ പറ്റി എന്തോ ചോദിക്കണമെന്ന് പറഞ്ഞത് കൊണ്ട് ഞാനാ നമ്പർ കൊടുത്തെന്നു പിന്നീട് അനുജൻ വെളിപ്പെടുത്തി.
ആ ചെക്കൻറ്റെ അമ്മയും അനിയത്തിയും ഇത് വല്യ കാര്യമായി എടുത്തു. കാണുമ്പോഴൊക്കെ സംസാരിക്കാൻ തുടങ്ങി. പരമാവധി അവൾ ഒഴിവാക്കും. ഈ കാര്യം അയൽവക്കത്തെ ഒരു ചേച്ചിയോടാണ് അവൾ തുറന്നു പറഞ്ഞത്. വീട്ടുകാർ അറിയണ്ടെന്നു വെച്ചു. ആ ചേച്ചി ഉത്തരവാദിത്വം ഏറ്റെടുത്തു. ചെക്കനോട് ചർച്ച ചെയ്യാൻ വിളിച്ചു. അവനു ഭയങ്കര ആകാംഷയായി. ചേച്ചി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവൻ ഉറച്ചു നിന്നു. കല്യാണം കഴിക്കണം അവളെ. രണ്ട പേരിനും പതിനെട്ടു പോലും തികഞ്ഞിട്ടില്ല. അവനോടു കാത്തിരിക്കാൻ ഉപദേശിച്ചു. ജീവിതത്തിൽ നല്ല സ്തീധിയിൽ എത്തിയതിനു ശേഷം, വീട്ടുകാരോട് വന്നു പെണ്ണ് ചോദിക്കാൻ നിർദേശിച്ചു. അവൻ അപ്പോ ശരിയെന്നു പറഞ്ഞിട്ടെന് ചെന്നു. കാത്തിരിക്കാൻ വയ്യ. പിന്നെയും അവളുടെ പുറകെ വരാൻ തുടങ്ങി.
YOU ARE READING
ആ പെണ്ണിന് ഒരു കഥയുണ്ട് - കാർത്തി
Romanceയഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ കഥ