കള്ളന്റെ പെണ്ണ് (കവിത)

76 4 8
                                    

കള്ളം പറയുന്നൊരുത്തന്റെ   പെണ്ണാവണം...
ഞാനവന്റെ ആദ്യപ്രണയമാണെന്ന്......
കണ്ടതിൽ വെച്ചേറ്റവും സുന്ദരി ഞാനാണെന്ന്.......
അവന്റെ  ലോകം ഞാനാണെന്ന്........
എന്നോളം മറ്റൊന്നിനെയും അവൻ സ്നേഹിച്ചിട്ടില്ലെന്ന്......
എന്റെ  മിഴികോണിലവന്റെ
ലോകമുണ്ടെന്ന്......
  എന്റെ  പുഞ്ചിരികൾ  അവനെ സന്തോഷിപ്പിക്കുന്നുണ്ടെന്ന്....
എന്റെ സങ്കടങ്ങൾ അവനെയും വേദനിപ്പിക്കുന്നെന്ന്.......
എന്റെ കുസൃതികൾ അവൻ  ആസ്വദിക്കാറുണ്ടെന്ന്...... ഞാനുണ്ണാതിരുന്ന   നേരങ്ങളിൽ അവനുമുണ്ണാറില്ലെന്ന്.......
. ഞാനുറങ്ങുന്ന വേളയിലെന്നെ നോക്കിയിരിക്കാറുണ്ടെന്ന്........
എന്റെ  വിയർപ്പുതുള്ളികൾക്കു  മധുരമാണെന്ന് ............ അവന്റെ മാറിൽ തളർന്നുവീഴുന്ന  എന്നെ തലോടാറുണ്ടെന്ന്.....
കുഞ്ഞു പിണക്കങ്ങൾക്കപ്പുറം ഞാൻ  പിണങ്ങിയിരിക്കുമ്പോൾ ചേർത്തുപിടിച്ചൊന്നു ഉമ്മ വെച്ച് നിന്റെ  വാശികൾ എനിക്കിഷ്ടമാണെന്ന്  ..............
നീയില്ലെങ്കിൽ  ഞാനില്ലെന്ന്...........  അങ്ങനെ....അങ്ങനെ......... കള്ളമാണെന്നറിഞ്ഞിട്ടും  ഓരോ പെണ്ണും കേൾക്കാൻ  കൊതിക്കുന്ന കള്ളങ്ങൾ പറയുന്നവന്റെ സ്വന്തം പെണ്ണ്..........

                                                മീനു.........

You've reached the end of published parts.

⏰ Last updated: Jan 08, 2018 ⏰

Add this story to your Library to get notified about new parts!

കള്ളന്റെ  പെണ്ണ്Where stories live. Discover now