പ്രഭാതത്തിന്റെ പുളകം ചൊരിയുന്ന തണുപ്പിൽ നിന്ന് രക്ഷനേടാൻ അവൾ തന്റെ കൈകൾ തന്റെ ഭർത്താവിന്റെ കൈകൾക്കുള്ളിൽ ചേർത്തു പിടിച്ചു. ആ കൈകൾക്കുള്ളിൽ തന്റെ കൈകൾ ചേർക്കുമ്പോൾ എന്നുമവൾക്ക് സുരക്ഷിതത്വം മാത്രമേ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തന്റെ സങ്കടങ്ങളിൽ കൂടെ നിന്ന തുണ, സന്തോഷങ്ങൾക്ക് കാരണമായ തുണ. അവൾ തന്റെ ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു.
"എന്താ നീ എന്നെ ആദ്യമായി കാണുന്നതു പോലെ നോക്കുന്നത്???"
ഭർത്താവ് അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു.
അവൾ മറുപടി പറയാതെ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.
വിവാഹ ജീവിതത്തിനു നാല്പത്തഞ്ചു വയസ് പ്രായം ഉണ്ടെങ്കിലും അവർക്കിടയിലെ പ്രണയത്തിന് ഇപ്പോഴും പതിനെട്ടിന്റെ മധുരമാണ്. വാർധക്യത്തിൽ നിന്നും ഒളിച്ചോടാൻ ഈ ദമ്പതികൾ കണ്ടെത്തിയ ഒരു മാർഗം ആയിരുന്നു ഈ യാത്ര.
ഊട്ടിയിലെ മരങ്ങൾ തിങ്ങിനിറഞ്ഞ പാതയിലൂടെ അവർ മുന്നോട്ട് നടന്നു. പ്രകൃതിയുടെ വശീകരിക്കുന്ന ഭംഗി അവൾ പതിയെ ആസ്വദിക്കാൻ ശ്രമിച്ചു. പക്ഷെ പൂർണമായി ആസ്വദിക്കാൻ അവൾക്ക് സാധിച്ചില്ല, കാരണം ചികഞ്ഞെടുക്കാൻ ചിതൽ പിടിക്കാതെ മനസ്സിൽ സൂക്ഷിച്ച ചില ഓർമ്മകൾ ഉണ്ടായിരുന്നു. എന്നും മനസ്സിൽ സൂക്ഷിക്കുന്ന നീറുന്ന ചില ഓർമ്മകൾ. അവളുടെ കണ്ണുകൾക്ക് മുന്നിൽ ആ ദിവസങ്ങൾ ഒരിക്കൽകൂടെ പ്രത്യക്ഷപ്പെട്ടു.ഇങ്ങനെ ഒരു പ്രഭാതത്തിൽ ഇവിടെ വെച്ചാണ് അവൾ രാഘവിനെ കാണുന്നത്. ആദ്യം വെറും പുഞ്ചിരിയിൽ വിരിഞ്ഞ സൗഹൃദം അവർ അറിയാതെ മറ്റൊരു വഴിയിലേക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി. അവരുടെ പ്രണയത്തിന്റെ മാധുര്യം കണ്ട് പ്രകൃതി പോലും ആശ്ചര്യം പ്രകടിപ്പിച്ചു. അവർ ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും അവളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു. അവധി ആഘോഷിക്കാൻ എത്തിയ രണ്ടു പേരും മറ്റൊരു വേനലവധിക്ക് വീണ്ടും കാണാം എന്ന ഉറപ്പിൽ പിരിഞ്ഞു.
സെക്കന്റുകൾക്കും മിനിറ്റുകൾക്കും മണിക്കൂറുകൾക്കും ദൈർഘ്യം കൂടുതൽ ആണെന്ന് അവൾ ആ കാത്തിരിപ്പിലൂടെ മനസ്സിലാക്കി. ഒരു വേനലവധി വേഗം എത്തിച്ചേരാൻ പ്രാർത്ഥനയോടെ അവൾ കാത്തിരുന്നു. അവനോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നത് അവളുടെ ദിനചര്യയിൽ ഒന്നായിരുന്നു.
അവളുടെ ആഗ്രഹം പോലെ വന്നെത്തി ഒരു വേനലവധി.
YOU ARE READING
നിനക്കായി...
Short Story"ആ വഴിയിൽ ഞാൻ വീണ്ടും കാത്തിരുന്നു നിന്റെ വരവിനായി...." (Highest rank #1 in shortstory - 13/11/19) Copyright © 2018 by Freya Wren