ഓർമയിലെ ഒരു മഴക്കാലം

115 7 0
                                    

"റിയേ .. എടീ റിയേ മഴയത്തു ഓടിക്കളിക്കരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് ഞാൻ, നിനക്കു പറഞ്ഞാൽ മനസ്സിലാകൂല്ലെ അകത്തോട്ട് കേറ് അല്ലെങ്കിൽ ഞാനിപ്പൊ വടിയെടുക്കും"

" ഈ അമ്മക്കിതെന്തു ദേഷ്യമാ അച്ഛൻ പറഞ്ഞല്ലൊ കളിച്ചോ എന്ന് പിന്നെ അമ്മക്ക് എന്താ പ്രശ്നം "

" നിന്റെ അച്ഛനങ്ങ് പറഞ്ഞാൽ മതി പനി പിടിച്ചാൽ ഞാൻ തന്നെ നോക്കണം എവിടെ സച്ചി അവനോടും ഇങ്ങ് കയറി വരാൻ പറ അവനാണെങ്കിൽ പനി പിടിച്ചാൽ അത് പോകാൻ കുറേക്കാലമെടുകും "

"ഇവിടെ തന്നെ ഉണ്ടമ്മെ ദാ ആ മരത്തിന്റെ പുറകിൽ "

" മതി രണ്ടാളും കളിച്ചത് ഇങ്ങ് കേറി വാ "
" ടീ എന്തിനാടി എന്നെ കാണിച്ചു കൊടുത്തത് "
"അങ്ങനെ നീ മാത്രം മഴയത്ത് സുഖിക്കണ്ട "
"എന്തൊരു കുശുമ്പാടീ ,നിനക്ക് ആകെയുള്ള ഏട്ടൻ അല്ലെ ഞാൻ "

"ഏട്ടനൊ എപ്പൊ തൊട്ട്?"

"ഞാനാ ആദ്യം ജനിച്ചെ അപ്പൊ ഞാനല്ലെ മൂത്തത് "

"ഒന്നു പോടാ 1 മിനിറ്റു പോലും ആയില്ല അപ്പോളേക്കും ഞാൻ ജനിച്ചു എന്നു അച്ഛൻ പറഞ്ഞിനു എന്നിട്ട് നിന്നെ ഏട്ടാ ന്ന് വിളിക്കാനൊ "

" 1 മിനുട്ടില്ലെങ്കിലും 56 Sec ആണങ്കിലും ഞാൻ തന്നെയാണ് ആദ്യം ജനിച്ചത്. അപ്പൊ പിന്നെ മൂത്തത് ഞാൻ തന്നെയാണ് "

"റിയേ, സച്ചീ ഇനിയും മഴയത്തു. നിന്ന് കേറാനായില്ലെ ,ഞാൻ വടി എടുക്കണൊ"

"ദാ വന്നമ്മെ നീ വരുന്നുണ്ടൊ ഞാൻ പോകുന്നാണ് "

" നിൽക്കെ ടീ ഞാനും വരുന്ന് ഓടല്ല "
" റിയേ
"ടീ ചളിവെള്ളം നീ മനപ്പൂർവ്വം എന്റെ മേൽ തെറിപ്പിച്ചതല്ലെ "

"ഞാനൊ എപ്പോ
അത് അറിയാതെപ്പറ്റിയതായിരിക്കും "

"അമ്മേ നോക്ക് ഇവളെന്റെ മേൽ ചളിവെള്ളം തെറിപ്പിച്ചു "

"ഇല്ലമ്മേ വെറുതെ പറയുന്നതാണ് ഞാനൊന്നും ചെയ്തില്ല "

"മതി നിർത്ത് രണ്ടാളും പോയി കുളിച്ചു ഡ്രസ്സ് മാറ് വേഗം "

............. (തുടരും)

You've reached the end of published parts.

⏰ Last updated: Mar 03, 2018 ⏰

Add this story to your Library to get notified about new parts!

മഴത്തുള്ളിWhere stories live. Discover now