ഞാൻ

0 0 0
                                    

അവകാശമില്ലാത്ത കാമുകിമാർ    .                            

രാപ്പകലോളം   കാത്തിരുന്നു  ,
കാണുമ്പോൾ ഒരു ജന്മം പകർന്നു,
വീണ്ടും വ്യാകുലയായ് ,
മൗനം ഭജിക്കുന്നു
അവകാശമില്ലാത്ത
കാമുകിമാർ                       

പ്രണയതീയിൽ
ദേഹവും ദേഹിയും വീണ്
സതിയാകുമ്പോൾ ചിതയൊഴുക്കാൻ ഇടമില്ലാതെ അരങ്ങൊഴിയുന്നു  വിലാസമില്ലാത്ത കാമുകിമാർ...                        

സ്വപനങ്ങളും,  മോഹങ്ങളും
കൂടിയലിഞ്ഞ നദിയായി  ,
താളത്തിൽ ഒഴുകി, തഴുകി തണുപ്പേകി, എത്താൻ ഒരു കടലില്ലാതെ
പാതിവഴിയിൽ വറ്റി ഉണങ്ങി ,അവകാശമില്ലാത്ത കാമുകിമാർ                       

പേരിട്ടു വിളിക്കാത്ത
വേലിക്കപ്പുറത്ത് ,  ,       
  നിന്നും ശബ്ദമില്ലാത്ത സംഗീതം, കണ്ണീരില്ലാത്ത തേങ്ങൽ,
സ്പർശമില്ലാത്ത സാന്ത്വനം പങ്കിട്ടു    അധികാരമില്ലാത്ത കാമുകിമാർ                           
..
വീണ്ടും  അന്തപ്പുരത്തിൻ്റെ
മറവിൽ   പാതി വസ്ത്രത്തിൽ പാർക്കുകയായി,
അനുവാദമിവല്ലാത്ത കാമുകിമാർ..

You've reached the end of published parts.

⏰ Last updated: Sep 14, 2018 ⏰

Add this story to your Library to get notified about new parts!

my poemWhere stories live. Discover now