ഒരു പക്ഷി പാടുമെൻ കരളിന്റെ നൊമ്പരം
ഹൃദയത്തിലെന്നും തുടിച്ചിടുന്നു
അറിയാതെ പെയ്തോരാ മഴയുടെ നൊമ്പരം
എന്നുമെൻഅരുവിയിൽ ചേർന്നിടുമ്പോൾ-
എരിയുന്ന ചിതയിലെബാക്കിയെൻ ജീവിതം
നിൻ കനവിന്റെ ഓര്‍മയിൽ നിന്നുമാത്രം.
പറയാതെ അറിയാതെ വിടവാങ്ങിയന്നുഞാൻ
ഒരുപിടികണ്ണുനീര്‍ബാക്കി
ഇനിയുമാജീവന്റെ പ്രാണനെ ചേര്‍ക്കുവനോരു-
ജനമംകൂടി ഞാൻ പ്രാപ്തനാകാം
ഇനിയെന്റെ പ്രാണനെ പാടിയുറക്കുവൻ
ഇന്നീചിതയിലെ വരികൾക്കു ശക്തിപോരാ
ഒരു പക്ഷി പാടുമീകരളിന്റെ നൊമ്പരം
ഇനിയും നിൻ ഹൃദയത്തിൽ തുടിച്ചിടട്ടെ.........
YOU ARE READING
MY LOVE
Romanceഒരു പക്ഷി പാടുമെൻ കരളിന്റെ നൊമ്പരം ഹൃദയത്തിലെന്നും തുടിച്ചിടുന്നു അറിയാതെ പെയ്തോരാ മഴയുടെ നൊമ്പരം എന്നുമെൻഅരുവിയിൽ ചേർന്നിടുമ്പോൾ- എരിയുന്ന ചിതയിലെബാക്കിയെൻ ജീവിതം നിൻ കനവിന്റെ ഓര്‍മയിൽ നിന്നുമാത്രം. പറയാതെ അറിയാതെ വിടവാങ്ങിയന്നുഞാൻ ഒരുപിടികണ്ണുനീ...