മണിക്കുട്ടി

65 6 5
                                    

ആടിത്തിമിര്‍ക്കുന്നു മരണമണി തെല്ലലിവില്ലാതെ-

ആ കുഞ്ഞുമേനിയില്‍ നൃത്തം ചവിട്ടവെ -

പാതിബോധത്തിലാ പെണ്‍കുഞ്ഞു കേഴുന്നു അരുതേ.....

അച്ഛനല്ലേ....ഈ ഞാന്‍ അച്ഛന്റെ ചോരയല്ലേ...

ഈ അച്ഛന്റെ കുഞ്ഞുമണിക്കുട്ടിയല്ലേ....

വാക്കുകള്‍ മണിയൊച്ച പോല്‍കാതില്‍ മുഴങ്ങവേ

മെല്ലേന്നുനോക്കി തല തിരിച്ചപ്പോള്‍ ഞാന്‍.

ചോരപുതച്ചുതളംകെട്ടിക്കട്ടപിടിച്ചയാപൂമേനിയില്‍-

പാതിയായ്ജീവന്റെ കാരുണ്യം ബാക്കിനില്‍ക്കുംവിധം-

പൊട്ടിപ്പിളര്‍ന്നു വരണ്ടചുണ്ടുകല്‍ക്കിടയിലൂടെ-

അല്‍പ്പംദാനമായൊഴുകുന്നു പ്രാണവായു.

ആ കുഞ്ഞുമിഴികളെനോക്കുവാനായില്ല

പ്രളയമായ് ഒഴുകുന്ന മിഴിനീരിലാണ്ടു ഞാന്‍......

വറ്റിവരണ്ട ചോരയില്‍ഞെട്ടി ഉണര്‍ന്നവള്‍

മരണത്തിന്‍വാതല്‍ കടന്നുവത്രേ....

ഇന്നുമെന്‍ഓര്‍മയില്‍ ആമമണിക്കുട്ടിത൯-

കുഞ്ഞരഞ്ഞാണം കിലുക്കുന്നകാലമായിമാത്രം........

You've reached the end of published parts.

⏰ Last updated: Aug 27, 2014 ⏰

Add this story to your Library to get notified about new parts!

മണിക്കുട്ടിWhere stories live. Discover now