കോളേജിൽ പോകാറില്ല, ക്ലാസ് റൂമോ കണ്ടിട്ടില്ല,
പുസ്തകമോ കേട്ടിട്ടില്ല, നോട്ട്സ് എന്നാൽ കണ്ടിട്ടില്ല,
കാള കളിച്ചു നടക്കും, പഞ്ചാര അടിച്ചു കറങ്ങും,
അച്ഛനും അമ്മയ്ക്കും സൽപ്പേരുണ്ടാക്കും!
പച്ച കുത്തിയിട്ടുണ്ട്, താടി ജടയുമുണ്ട്,
കുളിച്ചിട്ടു മാസങ്ങളായി ഡിയോ ശരണം!
ഉടുപ്പിന് കുടുക്കിടില്ല , കളസം ചന്തിക്കു കീഴെ,
കഴുത്തിലും അരയിലും അരഞ്ഞാണം ലോകം കാണാനായി!
ശകടം പറക്കും റോഡിൽ, സ്മരിക്കും നാട്ടാർ പിതാവിനെയും,
പെണ്ണിന് മുൻപിൽ മച്ചാൻ ഹീറോ ചമയും!
വർഷം കടന്നു പോകും, സപ്പ്ളി കുമ്പാരമാകും,
വീട്ടുകാർ അറിയാതെ മച്ചാൻ മറയ്ക്കും!
വട്സാപ്പും ഫേസ്ബുക്കും പാതി രാത്രി ഇരിക്കും,
നാട്ടാർ വിചാരിക്കും പഠിക്കുന്നു പാവം!
പ്രണയം അഞ്ചെട്ടാകും, ചെലവ് അധികമാകും,
വീട്ടുകാർ ലോൺ എടുത്തു കാശ് കൊടുക്കും!
മോഹങ്ങൾ വച്ച അച്ഛൻ, സ്വപ്നങ്ങൾ നെയ്ത 'അമ്മ,
അതൊന്നും കാര്യമല്ല നമ്മ കോളേജ് കുമാരൻ!
അഞ്ചാറു തല്ലും കിട്ടി, പെൺപിള്ളേർ തെറി വിളിച്ചു,
അഞ്ചാറ് തന്തമാരോ ആങ്ങളമാരും കൈകാര്യം ചെയ്തു!
കോളേജിൽ സസ്പെൻഷനും, ഭാവിയിൽ സസ്പെൻസുമായി,
നെഞ്ചു വിരിച്ചു ആസനവും കാട്ടി നടക്കും അവൻ!
നിങ്ങളറിയും ഇവനെ, കാണാറുണ്ട് ഇവനെ,
റോഡിലും, തീയേറ്ററിലും, എങ്ങും നിരങ്ങും കോളേജ് കുമാരൻ!
നിങ്ങളുടെ വീട്ടിലും ഉണ്ടാകും ഇവൻ കോളേജ് കുമാരൻ!
ഓരോ തലമുറയും തലയിൽ കൈ വക്കും ഇവൻ കോളേജ് കുമാരൻ!
കാരണവന്മാർ കൈ വക്കും കോളേജ് കുമാരൻ!
വീട്ടുകാർക്ക് തലവലിയായി കോളേജ് കുമാരൻ!
നാട്ടാർക്കും പണിയായി കോളേജ് കുമാരൻ!
ഇവനല്ലോ ഇന്നത്തെ കോളേജ് കുമാരൻ!
YOU ARE READING
കോളേജ് കുമാരൻ...
PoetryHe is the new generation college boy.... Never been into college not even knows his class room... Knows all canteens and coffee houses and movie houses.... Same like Vadakkan Selfie song and tune...