എത്ര നേരമായി എന്നറിയില്ല ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്...
അവൾ എപ്പോഴും ലേറ്റ് ആയിട്ടേ വരാറുള്ളൂ. പക്ഷെ ഇന്നെങ്കിലും അവൾ നേരത്തെ വരുമെന്ന് കരുതി.ചിലപ്പോൾ ഇന്നാവാം നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ. നമ്മൾ എന്നും കണ്ടുമുട്ടാറുള്ള ഇവിടെ തന്നെയാണ് നമ്മുടെ നല്ല ഓർമകളും. ഇവിടെ എത്ര നേരമിരുന്നാലും സമയം പോകുന്നതറിയില്ല. എനിക്കും അവൾക്കും ഏറെ പ്രിയപ്പെട്ട സ്ഥലം.
ഞാൻ ആദ്യമായി അവളെ കണ്ടുമുട്ടുന്നതും ഇവിടെ വെച്ച് തന്നെയാണ്. പിന്നെ പിന്നെ അവളെ കാണാൻ വേണ്ടി മാത്രമായി ഞാൻ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു.എപ്പോഴും എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കും പോലെയായിരുന്നു അവളുടെ മുഖം. അവൾ എപ്പോഴും അവളുടെ ഒരു ചെറിയ ലോകത്തായിരുന്നു. അവളുടെ കൈയിൽ എപ്പോഴും ഒരു പുസ്തകം കാണും. ചിലപ്പോഴൊക്കെ പുസ്തകം വായിച്ചു കൊണ്ടിരിക്കുമെങ്കിലും മിക്കപ്പോഴും അവളുടെ കണ്ണുകൾക്ക് പ്രിയപ്പെട്ടത് നിശബ്തമായി ഒഴുകുന്ന ആ നദി തന്നെയായിരുന്നു.
മരങ്ങൾക്കരികിലെ ചെറിയ ബെഞ്ചിൽ എന്നും അവൾ വന്നിരിക്കാറുണ്ടായിരുന്നു. ഞാനും അവളെ കാണാനായി ദൂരെയുള്ള ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു.
പൊതുവെ ആളുകൾ കുറവുള്ള ഇവിടെ അവൾ എന്നും ഈവെനിംഗ് ഒറ്റയ്ക്ക് വരുന്നതെന്തിനാണ്? അവൾ എന്തിനാണ് ഇങ്ങനെ വിഷാദഭാവത്തിൽ ഇരിക്കുന്നത്? അവളെ തന്നെ ശ്രദ്ധിക്കുമ്പോഴും എന്റെ മനസിലെ ചിന്തകൾ ഇതൊക്കെ തന്നെയായിരുന്നു.
YOU ARE READING
അവൾ...
Short Storyഎത്ര നേരമായി എന്നറിയില്ല ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്... അവൾ എപ്പോഴും ലേറ്റ് ആയിട്ടേ വരാറുള്ളൂ. പക്ഷെ ഇന്നെകിലും അവൾ നേരത്തെ വരുമെന്ന് കരുതി. ചിലപ്പോൾ ഇന്നാവാം നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ.....