ഇതിന് ഇപ്പൊ ടൈറ്റിൽ വേണ്ട😁

62 8 3
                                    

ആദ്യം തന്നെ ഒരു കാര്യം പറയാം.....ഇതിനു മുന്നേ ഉള്ള സ്റ്റോറി വായിച്ചവർ അതിന്റെ ബാക്കി ചോദിക്കല്ലേ....
അത് complete ചെയ്യാൻ പറ്റുന്നില്ല...
.
.
.
.
തൽകാലം ഇങ്ങള് ഇപ്പൊ ഇത് കെട്ടൊളീ
(മലപ്പുറത്തെ വർത്താനം ഇങ്ങൾക് തിരിയോ....?
"അതെന്താപ്പാ ഇങ്ങള് മലയാളം അല്ലെ പറയാ" )
എന്ന് ചോയ്ക്കണ്ട.....
ഇതിൽ മനസ്സിലാവാത്ത എന്തേലും ഉണ്ടേൽ കമന്റ് ബോക്‌സിൽ ചോയ്ക്കാം...

അപ്പൊ എങ്ങനാ തുടങ്ങിയാലോ....
അതിന് മുന്നേ ഇപ്പൊ പറയാൻ പോവുന്ന കഥയെ പറ്റി പറയാം.....
ഇത് ശരിക്ക് നടന്ന കഥ ഒന്നുമല്ല....ഇനി ഇപ്പൊ ഇങ്ങൾക് അങ്ങനെ തോന്നിയാൽ ന്താ പറയാ...
-------------------------××××-----------------------××××--------------
കഥയുടെ പേര് കണ്ടപ്പോ മനസ്സിലായി എന്ന് തോന്നുന്നു ഇതിലെ ആരായിട്ട് വരും മൻസൂർ..?
നോക്കാം അല്ലെ...

പറമ്പിലങ്ങാടി എന്ന ഒരു മഹാനഗരം....(bgm)
അല്ലേൽ വേണ്ട
പറമ്പിലങ്ങാടി എന്ന ഒരു കൊച്ചു ഗ്രാമം....അവിടെ ആണ് ട്ടോ ഈ ചെങ്ങായി ഉള്ളത്....മൻസൂർ

വീട്ടിൽ ഉച്ചക്ക് ഉള്ള കഞ്ഞി കിട്ടില്ലല്ലോ എന്ന് കരുതി കഞ്ഞിക്ക് വേണ്ടി സ്കൂളിൽ പോവുന്ന കാലം.....

(അപ്പൊ ഇങ്ങള് വിചാരിക്കുന്നുണ്ടാവും ഓന്റെ പൊരേൽ എന്താ പ്രശ്നം എന്ന്..... ഇങ്ങനെ എടേൽ കേറി വിചാരിക്കല്ലേ freake... പറയാം സമയം ആവട്ടെ)

ഒരു ദിവസം മൻസൂർ സ്കൂൾ കഴിഞ്ഞു വീട്ടിൽ വന്ന്‌കേറുമ്പോ അവൻ ഉമ്മയും ഉപ്പയും കൂടെ എന്തോ പറയുന്നത് കേട്ട്
അവന് മനസ്സിലായി ഇന്നും സംസാരവിഷയം താൻ തന്നെ ആണെന്ന്...

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് നിക്കുമ്പോ ആണ് ഒരു കാര്യം അവൻ ശ്രദ്ധിച്ചത്...

എന്നും ഉള്ളതിനേക്കാൾ ഗൗരവം ആണ് ഇന്നത്തെ സംസാരം

" കാലം കുറെ ആയി ഇങ്ങള് ഓന്റെ കാര്യം പറഞ്ഞു പറ്റിക്കുന്നു.... ഇന്ന് ഇൻക് ഒരു തീരുമാനം അറിയണം.....ഇങ്ങൾക് ഞാനും മക്കളും വേണോ അതോ ആ തെവിടിശിക്ക് ഉണ്ടായ ചെക്കൻ വേണോ"

മൻസൂർ സ്നേഹത്തോടെ ഉമ്മ എന്ന് വിളിക്കുന്ന അവന്റെ രണ്ടാം ഉമ്മ ആയിരുന്നു ആ പറഞ്ഞത്

"റാബിയാ.... ഇജ് ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്.... ഓന്റെ തള്ള ചാവാൻ നേരം സ്വത്ത് മുഴുവൻ ആ തെണ്ടി ചെക്കന്റെ പേരിൽ ആണ് എഴുതി വെച്ചത്.....ഓൻക്ക് 21 വയസ്സ് ആയാലെ ഓന്റെ പേരിൽ നിന്നും ഞമ്മക്ക് കിട്ടുള്ളൂ...."

"അതോണ്ട്.....? ഓനെ ഇഞ്ഞും 3 കൊല്ലം ഞാൻ സഹിക്കണം എന്നാണോ?"...

രണ്ടാളുടെയും സംസാരം കേട്ട് മൻസൂറിന്റെ കണ്ണ് അറിയാതെ നിറഞ്ഞു.....

അവന് 10 വയസ്സ് ഉള്ളപ്പോ മരിച്ചത് ആണ് അവന്റെ ഉമ്മ....
ഉമ്മയും ഉപ്പയും ലവ് മാര്യേജ് ആയിരുന്നു...
ഉപ്പ അനാഥൻ ആയത് കൊണ്ട് ഉമ്മയുടെ വീട്ടുകാർ സമ്മതിച്ചില്ല.....അവസാനം ഉമ്മ ഇറങ്ങിപ്പോന്നു......
വല്ല്യ തറവാട് ആയിരുന്നു ഉമ്മാന്റെ....
ഉമ്മ അങ്ങനെ ചെയ്തത് എല്ലാർക്കും ദേഷ്യം ആയി ഉമ്മയോട്..
ഉമ്മ ഉപ്പയുടെ കൂടെ ഇറങ്ങി പൊരുമ്പോ ഉമ്മയുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് കുറച്ചു വിദ്യാഭ്യാസവും പിന്നെ ഉമ്മാന്റെ പേരിൽ ഉള്ള ചെറിയ ഒരു സ്ഥലവും ആയിരുന്നു.....
അത് വെച്ചു അവർ തുടങ്ങി ഉമ്മ ജോലിക്ക് പോവാൻ തുടങ്ങി ഒരു ബാങ്കിൽ......ഉപ്പ കുറച്ചു കടം ഒക്കെ വാങ്ങി ചെറിയ ഒരു കട വെച്ചു......ദൈവാനുഗ്രഹം കൊണ്ടും രണ്ടാളുടെയും പ്രയത്നം കൊണ്ടും അവർ മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്ഥിതിയിൽ എത്തി....വൈകാതെ തന്നെ അവരുടെ ഇടയിലേക് പടച്ചോൻ മൻസൂറിനെ കൊണ്ടുവന്നു.....
വർഷങ്ങൾ കടന്നു പോയി...മൻസൂർ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് അറിയുന്നത്......ഉമ്മാക് ക്യാൻസർ ആണെന്ന്....അവർ ആകെ തളർന്ന് പോയി....ഉമ്മയുടെ അസുഖ വിവരം അറിഞ്ഞത് മുതൽ ഉപ്പയുടെ ഭാവം പതുക്കെ പതുക്കെ മാറാൻ തുടങ്ങി.....ദിവസങ്ങൾ കഴിയുന്തോറും ഉപ്പ കൂടുതൽ മോശം ആയി പെരുമാറാൻ തുടങ്ങി....

തുടരും..............

(ഇന്ന് ഇപ്പോ ഇത്ര പോരെ...? ബാക്കി പിന്നെ പറയാം കേട്ടോ...)
അപ്പൊ ശരി പിന്നെ കാണാം....
ആ പിന്നെ....പറയാൻ മറന്നു.......
വായിച്ചിട്ട് ഇഷ്ട്ടം ആയാൽ എന്തൊക്കെ ചെയ്യണം അറിയാലോ?
Like
Share
Vote
പിന്നെ എന്തൊക്കെ പറ്റോ....അതൊക്കെ ചെയ്തോ.....ചുമ്മാ കിടക്കട്ടെ...😁

You've reached the end of published parts.

⏰ Last updated: Jul 25, 2020 ⏰

Add this story to your Library to get notified about new parts!

മന്സൂറിന്റെ സ്വർഗംWhere stories live. Discover now