ammu0696
- LECTURAS 37,321
- Votos 2,910
- Partes 62
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന....
കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു...
ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്.....
ഈ അലക്സിയുടെ മാത്രം അന്ന.... "
അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി...
ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....