JR-ROCK-bison-07's Reading List
3 stories
THE SECRETS by avyanna005
avyanna005
  • WpView
    Reads 245
  • WpVote
    Votes 20
  • WpPart
    Parts 10
" പുലിമടയിൽ വന്ന് പുലിയെ വെല്ലുവിളിക്കുന്നത് അപകടമാണെന്ന് നിങ്ങൾക്കാരും പറഞ്ഞുതന്നിട്ടില്ലേ..?!" " നിങ്ങൾ ഒരു സിംഹമല്ലെങ്കിൽ സിംഹത്തോട് ഏറ്റുമുട്ടാൻ നിൽക്കരുതെന്ന ചൊല്ല് റോബർട്ടോയും കേട്ടുകാണില്ല.. അല്ലേ..?!" തനിക്ക് മുമ്പിലിരിക്കുന്നവൻ കാലിന് മുകളിലേക്ക് കാൽ കയറ്റിവെച്ച് ഒന്നുകൂടെ പിറകിലേക്ക് ചായുന്നത് റോബർട്ടോ നോക്കിയിരുന്നു. അടുത്തനിമിഷം തന്റെ വലം കൈകൊണ്ട് മുഖം മറച്ചിരുന്ന കർച്ചീഫ് അവൻ വലിച്ചൂരിയിരുന്നു. " വി.. വില്യം ആസ്റ്റൺ.." ഒരു പ്രേതത്തെ കണ്ടതുപോലെ റോബർട്ടോ വിളറിവെളുത്തുപോയി. " ദ വൺ ആൻഡ് ഓൺലി.." സ്വതസിദ്ധമായ ചിരിയോടെ, കണ്ണുകളിൽ കുസൃതി നിറച്ച്, റോബർട്ടോയുടെ മുഖത്തെ ഭയം ആസ്വദിക്കുകയായിരുന്നു വില്യം..🔥 ➖➖➖➖➖➖➖➖➖➖➖➖➖➖ ഇത് എമിലിയുടെയും വില്യമിന്റെയും കഥ, ലണ്ടൻ നഗരത്തിൽ അപ്രതീക്ഷിതമായി മുഴങ്ങിക്കേട്ട വെടിയൊച്ചകളുടെയും..💫 ©
കനൽപഥം  by avyanna005
avyanna005
  • WpView
    Reads 18,208
  • WpVote
    Votes 1,779
  • WpPart
    Parts 77
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
binth_Muhammed
  • WpView
    Reads 60,828
  • WpVote
    Votes 6,298
  • WpPart
    Parts 49
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅