ammu0696
- Reads 683
- Votes 115
- Parts 5
ഈ കല്യാണം മുടങ്ങുക എന്നൊക്കെ പറഞ്ഞാ ഇത്തിരി ബുദ്ധിമുട്ടല്ല്യോ... കെട്ടിനു ഒന്നോ രണ്ടോ ദിവസമുണ്ടെങ്കി സാരവില്ലായിരുന്നു... പക്ഷെ പെണ്ണ് പള്ളി മുറ്റത്തു നിന്ന ഇറങ്ങി പോയത്...
എന്ത് ചെയാൻ... ചോദ്യമായി, പറച്ചിലായി. ആകെ നാണക്കേട്. പക്ഷെ കുടുംബത്തിന്റെ അന്തസ്സ് അങ്ങനെയങ്ങു വിട്ടു കൊടുക്കാൻ ഒക്കുകേലല്ലോ.. കെട്ടുറപ്പിച്ച പെണ്ണില്ലെങ്കി കിട്ടിയ പെണ്ണിനെ പിടിച്ചു കെട്ടിക്കുക.
കാർന്നോമാര് തീരുമാനിച്ചു.. കെട്ടു കഴിഞ്ഞു. പ്രശ്നം അതായിരുന്നില്ല. ചെറുക്കനും പെണ്ണും ഇന്ത്യയും പാകിസ്ഥാനുമാ.. നേരെ നോക്കിയ യുദ്ധം..
അവൻ വെടിമരുന്നാണെങ്കി അവൾ തീപ്പൊരിയായിരുന്നു. അടുത്ത് വന്ന സർവ നാശം. ഒരു ടാങ്ക് വെള്ളവുമായി ആരേലും എപ്പോളും ഒപ്പം കാണണം.
ഇവര് തമ്മിൽ പിണങ്ങിയാലും ഇണങ്ങിയാലും പ്രശ്നം.
അപ്പോ കൂടുതൽ ഒന്നും പറയാനില്ല. നമുക്ക് വഴിയേ കാണാം...