°എന്റെ ഹിറ്റ്‌ലർ°
Najwa_Jibin
- Reads 118,086
- Votes 10,738
- Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?"
100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
"കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?"
"ഓക്കേ..."
"ഓക്കേ സാർ എന്ന് പറ..."
ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..."
"Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി...
എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Enjoy