M_azha
"ചില പ്രണയങ്ങൾ പൂക്കൾ പോലെയല്ല... അത് ആഴ്ന്നിറങ്ങുന്ന മുറിവുകൾ പോലെയാണ്."
മാളവിക വർമ്മ - വെറുമൊരു ബിസിനസ്സ് മാഗ്നറ്റ് മാത്രമല്ല അവൾ. കൊച്ചി നഗരത്തിലെ ആഡംബരത്തിന്റെ നെറുകയിൽ ഇരുന്നു ലോകത്തെ നിയന്ത്രിക്കുന്നവൾ. അവൾക്ക് വികാരങ്ങളില്ല, പകരം അധികാരത്തിന്റെ ലഹരി മാത്രം. തോൽക്കാൻ ഇഷ്ടപ്പെടാത്ത മാളവികയ്ക്ക് മുന്നിൽ എല്ലാവരും ഒന്നുകിൽ കീഴടങ്ങണം, അല്ലെങ്കിൽ ഇല്ലാതാകണം.
സിദ്ധാർത്ഥ് - ഒരുകാലത്ത് നഗരം ഭരിച്ച വലിയൊരു തറവാടിന്റെ ഏക അവകാശി. എന്നാൽ വിധി അവനെ എല്ലാം നഷ്ടപ്പെട്ടവനാക്കി. വീട് ജപ്തിയുടെ വക്കിലും, അമ്മ മരണത്തോട് മല്ലിട്ട് ആശുപത്രിയിലുമായപ്പോൾ, സിദ്ധാർത്ഥിന്റെ മുന്നിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. തന്റെ തകർച്ചയ്ക്ക് കാരണക്കാരിയായ അതേ മാളവിക വർമ്മയ്ക്ക് മുന്നിൽ കൈനീട്ടുക.
പക്ഷേ മാളവികയ്ക്ക് വേണ്ടത് അവന്റെ നന്ദിയല്ലായിര