zah_wah
- Reads 130
- Votes 25
- Parts 25
Alpha warewolf ❤️🩹 Omega mate:BL : Cyril 🔥 Cesra - A grumpy Alpha and his cute little white fur ball Mate🔥
( ഈ കഥ ഞാൻ pratilipi യില് എഴുതി പൂർത്തിയാക്കിയത് ആണ്. താൽപര്യം ഉളളവർ അതിൽ വായിച്ച് നോക്കൂ ട്ടോ. story name search ചെയ്താൽ ഇത് കിട്ടും 🍃)
സെസ്ര പതിയെ എഴുന്നേൽക്കാൻ നോക്കി. കൈകൾ മണ്ണിൽ കുത്തി എഴുന്നേൽക്കണം.
പക്ഷേ...
കൈകൾ മണ്ണിൽ അമർന്നപ്പോൾ അവന് എന്തോ പന്തികേട് തോന്നി. അവന്റെ കൈപ്പത്തിക്ക് പകരം മറ്റെന്തോ ആണ് മണ്ണിൽ തൊടുന്നത്. മൃദുവായ, എന്നാൽ കട്ടിയുള്ള എന്തോ ഒന്ന്.
അവൻ ഞെട്ടിത്തരിച്ച് താഴേക്ക് നോക്കി.
ഇരുട്ടാണെങ്കിലും അവന് വ്യക്തമായി കാണാം.
അവന്റെ കൈ...
അല്ല.
അതൊരു കൈ ആയിരുന്നില്ല.
വെളുത്ത രോമങ്ങൾ നിറഞ്ഞ, ചെറിയ നഖങ്ങളുള്ള ഒരു... *paw*.
"What...?"
അവൻ ഞെട്ടിപ്പോയി.